Image

ക്വീൻസിലെ   5 -മത്  ഇന്ത്യ ഡേ പരേഡ്  ഓഗസ്ത്  14 - നു  ശനിയാഴ്ച 

(തോമസ് റ്റി ഉമ്മൻ)   Published on 10 August, 2022
ക്വീൻസിലെ   5 -മത്  ഇന്ത്യ ഡേ പരേഡ്  ഓഗസ്ത്  14 - നു  ശനിയാഴ്ച 

ന്യൂ യോർക്ക് സിറ്റിയിൽ  ക്വീൻസ്  ബറോയിലെ ഹിൽസൈഡ് അവന്യുവിൽ , ഓഗസ്ത്  14 - നു  ശനിയാഴ്ച 2  മണി മുതൽ ആരംഭിക്കുന്ന  അഞ്ചാമത്   ഇന്ത്യാ ഡേ  പരേഡിനു  ഒരുക്കങ്ങൾ പൂർത്തിയായി. പരേഡ് വിജയിപ്പിക്കാൻ വിവിധ കമ്മറ്റികൾ   പ്രവർത്തിച്ചു  വരുന്നു.  ന്യു യോർക്ക് സിറ്റിയിലെ രണ്ടാമത്തെ പരേഡാണിത് 

ന്യൂ യോർക്ക് ദേശി പോലീസ് ഓഫീസേർസ്,  ഫയർ ഡിപ്പാർട്മെന്റിന്റെ യൂണിഫോംഡ് ഓഫീസേഴ്സ് , പ്രശസ്ത താരങ്ങൾ എന്നിവരുടെ  സാന്നിദ്ധ്യം,   ഇന്ത്യൻ പ്രാദേശിക കലാരൂപങ്ങൾ  തുടങ്ങി വിവിധ പരിപാടികളോടെ വർണാഭമായി നടത്തപ്പെടുന്ന  പരേഡിൽ  ആയിരങ്ങൾ പങ്കെടുക്കുന്നതാണ്.  

സാഹചര്യങ്ങൾ കണക്കിലെടുത്ത്  പരേഡിന്റെ  ദൈർഘ്യം കുറച്ചിട്ടുണ്ട്.  സ്പോൺസർഷിപ്പിനും , പരസ്യങ്ങൾ നൽകുന്നതിനായി പരേഡ് ഭാരവാഹികളായ  വി എം ചാക്കോ, കോശി ഒ തോമസ് ,  ജേസൺ ജോസഫ്, ഹേമന്ത് ഷാ, അശോക് ജെയിൻ   തുടങ്ങിയവരുമായി ബന്ധപ്പെടുക.

ഫ്ലോറൽ പാർക്ക് ബെൽറോസ് മർച്ചന്റ് അസോസിയേഷനാണ്  പരേഡിന്  നേതൃ ത്വം നൽകുന്നത് .     

August 14 Sunday 2 to 6 pm   

Venue: Gregorian Hall 244-44, 87 Ave, (Between 87th and 88th Ave) Bellerose, NY 11426.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക