Image

'രാമായണ മാസത്തില്‍ ഹൃദയപൂര്‍വം', കാവാലം ശ്രീകുമാര്‍ മന്ത്രയോടൊപ്പം

രഞ്ജിത് നായര്‍ Published on 11 August, 2022
'രാമായണ മാസത്തില്‍ ഹൃദയപൂര്‍വം', കാവാലം ശ്രീകുമാര്‍ മന്ത്രയോടൊപ്പം

രാമായണ ശീലുകള്‍ മുഖരിതമാകുന്ന കര്‍ക്കിടകമാസത്തില്‍ ,രാമായണ പാരായണത്തിനു പുതിയ ഭാവതലങ്ങള്‍ നല്‍കിയ കാവാലം ശ്രീകുമാര്‍ ,മന്ത്രയോടൊപ്പം(മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്  ) ചേരുന്നു. രാമായണം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10: 30( CST ) കാവാലം ഓണ്‍ലൈനില്‍ ഭക്തരോട് സംവദിക്കും. ആരും കേട്ടിരുന്നു പോകുന്ന ശബ്ദത്തിനും, ഭാവത്തിനും, വരികള്‍ക്കും പ്രാധാന്യം നല്‍കുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കും ഉ ടമയാണ് അദ്ദേഹം. കര്‍ക്കിടകം 1 മുതല്‍ മന്ത്രയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും നടത്തി വരുന്ന  രാമായണ പാരായണത്തിന് അമേരിക്കയിലെ  മലയാളീ ഹൈന്ദവ ഭവനങ്ങളില്‍ നിന്ന് അഭൂതപൂര്‍വമായ പങ്കാളിത്തം ലഭിച്ചു വരുന്നു.

കാവാലം ശ്രീകുമാര്‍, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയില്‍ ജനനം. അഞ്ചാം വയസ്സില്‍ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാന്‍ ആരംഭിച്ച അദ്ദേഹം അമ്പലപ്പുഴ ശിവശങ്കര പണിക്കര്‍, ട്രിച്ചൂര്‍ വൈദ്യനാഥന്‍, മാവേലിക്കര പ്രഭാകര വര്‍മ്മ, അമ്പലപ്പുഴ തുളസി തുടങ്ങിയ ഗുരുനാഥന്മാര്‍ക്ക് കീഴില്‍ സംഗീതം അഭ്യസിച്ചു. പിന്നീട് ആകാശവാണിയില്‍ പ്രശസ്തനായ വയലിനിസ്റ്റ് ശ്രീ.ബി ശശികുമാറിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്.  നിരവധി കീര്‍ത്തങ്ങള്‍ക്കും ലളിത ഗാനങ്ങള്‍ക്കുമൊപ്പം  ഭാഗവതം, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി നിരവധി സ്‌തോത്രങ്ങളും അദ്ദേഹത്തിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമാ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. നമുക്കിന്ന് അന്യം നിന്ന് പോകുന്ന നാടന്‍പാട്ടുകളുടെ വക്താവായും അദ്ദേഹത്തെ വിവിധ വേദികളില്‍ നമുക്ക് കാണാം.

ഭാരതീയ സംസ്‌കാരത്തിന്റെ  യഥാര്‍ത്ഥ മൂല്യങ്ങള്‍ തങ്ങളുടെ കലാ വാസനയിലൂടെ ലോകത്തിനു സംഭാവന ചെയ്യുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ മന്ത്ര എക്കാലത്തും മുന്നില്‍ ഉണ്ടാവും എന്ന് പ്രസിഡന്റ് ഹരി ശിവരാമന്‍ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്കു  ബന്ധപ്പെടുക :
716-986-3003
713-480-0397

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക