Image

ഫൊക്കാനയ്ക്കു നിയമകാര്യ സമിതി നിലവില്‍ വന്നു: ഫിലിപ്പോസ് ഫിലിപ്പ് ചെയര്‍മാന്‍

അനിൽ ആറന്മുള Published on 11 August, 2022
ഫൊക്കാനയ്ക്കു നിയമകാര്യ സമിതി നിലവില്‍ വന്നു: ഫിലിപ്പോസ് ഫിലിപ്പ് ചെയര്‍മാന്‍

ഫൊക്കാനയുടെ നിലവിലുള്ള കേസുകളുടെ നടത്തിപ്പിനും,മറ്റു നിയമപരമായ ആവശ്യങ്ങളുടെ ഏകീകരണ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുമായി മൂന്നംഗ നിയ്മകാര്യ സമിതിയെ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം ചുമലപ്പെടുത്തി. ഫൊക്കാന മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ചെയര്‍മാനും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി എം പോത്തന്‍,മുന്‍ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് എന്നിവര്‍ അംഗങ്ങളുമായസമിതിയാണ് നിലവില്‍ വന്നതു്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫൊക്കാന നേരിട്ട കേസുകളില്‍ സമര്‍ഥമായ നേതൃത്വം നല്‍കിയ സീനിയര്‍ നേതാക്കളുടെ അതേ സംഘം തന്നെ തുടര്‍ന്നും നിയമകാര്യ സമിതിയില്‍ തുടരുന്നത് അഭികാമ്യമായിരിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്റ് ബാബു സ്റ്റീഫന്‍, സെക്രട്ടറി കല ഷാഹി, മുന്‍ പ്രസിഡന്റുമാരായ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ ബി നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

 

Join WhatsApp News
Malayali Senehithan 2022-08-11 12:42:01
ഇത് കുളമാക്കിയതുതന്നെ. ഫൊക്കാനാ രണ്ട് ഉണ്ടതിന് തെളിവ് ഇ-മലയാളിയിൽ തന്നെ ഇന്ന് കാണുവാൻ ഇടയായി. ചുമ്മാതെ ബ്ലാ ബ്ലാ പറയാതെ രണ്ടു ഭാഗത്തുള്ളവരുമായി പരസ്പര സ്നേഹത്തോടെ ചർച്ച നടത്തണം. അതിന് ഫൊക്കാനയിൽ ആരും ഇല്ലായെന്ന് എല്ലാവര്ക്കും അറിയാവുന്ന പച്ച പരാമർദ്ധം ആണ്. അതുകൊണ്ടു പാർട്ടി, ജാതി, ഫൊക്കാന, ഫോമാ എന്നുള്ളത് മാറ്റി വച്ച്, ഒന്നിലും കൂടുതലായി ഇടപെടാത്ത, പി.ടി. തോമസ്, കുരുവിള ചെറിയാൻ, കോരസൺ വർഗീസ്, മുതലായവരെ ഇടപെടുത്തി ഫൊക്കാനയിലെ പ്രേശ്നങ്ങൾ എന്നന്നേക്കുമായി പറഞ്ഞു തീർക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക