Image

മുന്നറിയിപ്പില്ലാതെ സെല്‍ഫോണ്‍ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ് അംഗം

പി പി ചെറിയാന്‍ Published on 11 August, 2022
മുന്നറിയിപ്പില്ലാതെ സെല്‍ഫോണ്‍ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ് അംഗം

പെന്‍സില്‍വാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോണ്‍ഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെന്‍സില്‍വാനിയ റിപ്പബ്ലിക്കന്‍ നേതാവ് സ്‌കോട്ട്  പെറിയുടെ സെല്‍ഫോണും എഫ്.ബി.ഐ. യാതൊരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുത്തു.

ആഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി യാത്രയ്‌ക്കൊരുങ്ങവെ മൂന്ന് എഫ്.ബി.ഐ. ഏജന്റുമാര്‍ തന്നെ സന്ദര്‍ശിച്ചു സെല്‍ഫോണ്‍ പിടിച്ചെടുത്തതായി സ്‌കോട്ടിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എഫ്.ബി.ഐക്ക് എന്റെ ഫോണ്‍ ആവശ്യമായിരുന്നുവെങ്കില്‍ എന്റെ അറ്റോര്‍ണിയുമായി ബന്ധപ്പെട്ടു  അതിനുള്ള സൗകര്യം താന്‍ തന്നെ ഒരുക്കികൊടുക്കുമായിരുന്നുവെന്നും പെറി പറഞ്ഞു.
പെറിയുടെ അറ്റോര്‍ണിയും ട്രമ്പ് ലീഗല്‍ ടീമംഗവുമായ ജോണ്‍ റോലി ഇതിനെകുറിച്ചു പ്രസ്താവന നടത്തുന്നതിന് വിസമ്മതിച്ചു.

2020 തിരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിന് ട്രമ്പ് നടത്തിയ നീക്കങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്‌കോട്ട് പെറിയെ കണ്‍ഗ്രഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് പ്രത്യേകം നോട്ടമിട്ടിരുന്നു. വൈറ്റ് ഹൗസ് രേഖകള്‍ നീക്കം ചെയ്യുന്നതിലും, കാപ്പിറ്റോള്‍ അക്രമങ്ങളിലും പെറി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംശയിക്കുന്നത്.
പ്രൊ ട്രമ്പ് ഫ്രീഡം കോക്കസിന്റെ ചെയര്‍മാന്‍ കൂടിയാണ് സ്‌കോട്ട് പെറി. എഫ്.ബി.ഐ. നടത്തുന്ന തിരക്കു പിടിച്ച നീക്കങ്ങള്‍ ട്രമ്പ് 2024 ല്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ഭയത്തിലാണെന്ന് സ്‌കോട്ട് പെറി പറഞ്ഞു.

Join WhatsApp News
Mary Chacko 2022-08-11 18:40:27
At the expense of the influential former president, so many of his loyalists did so many things out of the norm under the (perceived) belief that everything goes under the carpet with Trump’s cover. I believe DOJ changes with administration but it goes under its own umbrella to do the just. Merrick Garland maintains his integrity more than Bill Barr who was until the election was loyal to Trump. Everyone is treated equally under law. If I am under FBI investigation, am I expecting FBI contact my lawyer? Equity of Justice must prevail.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക