Image

ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു.

രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ  Published on 11 August, 2022
ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു.

ഫോമ  ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ    ചീട്ടുകളി പ്രേമികൾക്കായി  56 - 28 ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 -3 (വെള്ളി, ശനി) ദിവസങ്ങളിലാണ് മത്സരം.  ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ  മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസുമാണ്. ഒട്ടനവധി ചീട്ടുകളി മത്സരങ്ങൾ സംഘടിപ്പിച്ചു വിജയചരിത്രം രചിച്ചിട്ടുള്ള പരിചയ സമ്പന്നരായ ജോൺസൺ കാടാംകുളം, സഖറിയാ പെരിയപുറം, ജോൺസൺ മാത്യു എന്നിവരാണ് കോർഡിനേറ്റേഴ്‌സ്. ഇവരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ തകൃതിയായി പുരോഗമിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:

ജോൺസൺ കാടാംകുളം:- 443 558 6422

സക്കറിയാ പെരിയപുറം:- 302 690 9227

ജോൺസൺ മാത്യു:- 215 740 9486

രജിസ്ട്രേഷനുവേണ്ടി ഈ ലിങ്ക് സന്ദർശിക്കുക:

https://form.jotform.com/222218935427054

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക