Image

അയര്‍ലന്‍ഡില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ മാറ്റം മലയാളികള്‍ക്ക് സുവര്‍ണാവസരം

Published on 11 August, 2022
 അയര്‍ലന്‍ഡില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ മാറ്റം മലയാളികള്‍ക്ക് സുവര്‍ണാവസരം

 

ഡബ്ലിന്‍: യൂറോപ്യന്‍ ഇക്‌ണോമിക് ഇഇഎ ഏരിയ ഇതര രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി അയര്‍ലന്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


അയര്‍ലന്‍ഡിന്റെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ റിസോഴ്‌സ് ഓറിയന്റഡ് ആളുകളെ നിയമിക്കുക, പുതിയ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുക, പുതിയ ശന്പള സ്‌കീമും പരിധികളും ഉയര്‍ത്തുക, ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് പ്രക്രിയ പുനഃപരിശോധിക്കുക എന്നിവയാണ് പുതിയ മാറ്റങ്ങള്‍. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗിക ബില്‍ നടപ്പിലാക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ വെളിപ്പെടുത്തി.

പുതിയ മാറ്റങ്ങള്‍ രാജ്യത്തിന്റെ വ്യവസ്ഥയെ കൂടുതല്‍ ആധുനികമാക്കാന്‍ സഹായിക്കുമെന്ന് ബിസിനസ് സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു.

അയര്‍ലന്‍ഡില്‍ 2.5 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നതിനാല്‍, പുതിയ തൊഴില്‍ പെര്‍മിറ്റ് ബില്‍ ആഗോള പ്രതിഭകള്‍ക്കായി മികച്ച രീതിയില്‍ മത്സരിക്കാനും തൊഴില്‍ വിപണിയിലെ വിടവുകള്‍ നികത്താനും പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കാനും വിദേശ നിക്ഷേപം നേരിട്ടു പ്രോത്സാഹിപ്പിക്കാനും അനുവദിക്കുമെന്നാണ് കരുതുന്നത്.

 

ഐറിഷ്, ഇഇഎ ലേബര്‍ പൂളിന് മുന്‍ഗണന നല്‍കിക്കൊണ്ട് സാന്പത്തിക മേഖലയിലെ നൈപുണ്യവും തൊഴില്‍ ആവശ്യങ്ങളും സമന്വയിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തില്‍ മാറ്റം വരുത്താതെ സിസ്റ്റത്തിന്റെ വഴക്കം മെച്ചപ്പെടുത്താനും ഈ മാറ്റങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷമാദ്യം, അയര്‍ലണ്ടിലെ നീതിന്യായ മന്ത്രി ഹെലന്‍ മക്കെന്റീ, അയര്‍ലണ്ടില്‍ രണ്ടോ അഞ്ചോ വര്‍ഷക്കാലം ഡോക്ടര്‍മാരായി ജോലി ചെയ്തിട്ടുള്ള മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഇപ്പോള്‍ മുന്‍കൂര്‍ വ്യവസ്ഥകളില്ലാതെ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.

തൊഴില്‍ ക്രമീകരണത്തിലും യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള ഡോക്ടര്‍മാര്‍ക്കുള്ള ഇമിഗ്രേഷന്‍ പെര്‍മിറ്റുകളിലും ശ്രദ്ധേയമായ മാറ്റങ്ങളാണെന്ന് ഐറിഷ് നീതിന്യായ മന്ത്രിയും ആരോഗ്യമന്ത്രി സ്‌ററീഫന്‍ ഡോണലിയും ഊന്നിപ്പറഞ്ഞു.

രാജ്യത്തേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനാണ് ഇത്തരം പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. മെഡിക്കല്‍ സ്റ്റാഫിനെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും ഒഴിവുള്ള തസ്തികകളിലേക്കുള്ള അപേക്ഷകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ സേവനത്തെ സഹായിക്കുമെന്നും പറയുന്നു.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക