Image

സ്‌പെയിനില്‍ വര്‍ക്ക് പെര്‍മിറ്റ് ലളിതമാക്കി അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍

Published on 11 August, 2022
 സ്‌പെയിനില്‍ വര്‍ക്ക് പെര്‍മിറ്റ് ലളിതമാക്കി അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങള്‍

 

മാഡ്രിഡ്: വിദേശികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ആവശ്യകതകള്‍ സ്‌പെയിന്‍ ലഘൂകരിച്ചു. വിദേശികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നതിന് സ്‌പെയിന്‍ കുടിയേറ്റ നിയന്ത്രണങ്ങളില്‍ പുതിയ നടപടികള്‍ പ്രാബല്യത്തിലാക്കി.


സ്‌പെയിനില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആവശ്യകതകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നടപടികള്‍ ജൂലൈ 27 മുതലാണ് പ്രാബല്യത്തിലാക്കിയത്. പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി, ചില അപേക്ഷകര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ ആവശ്യകതകള്‍ ഡിക്രി കുറയ്ക്കുന്നതിനാല്‍, കൂടുതല്‍ കാര്യക്ഷമമായ പ്രക്രിയയിലൂടെ വിദേശികള്‍ക്ക് തൊഴില്‍ വിസ കൂടുതല്‍ എളുപ്പത്തില്‍ നേടാനാകുമെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. രാജ്യം ഇപ്പോള്‍ നേരിടുന്ന തൊഴില്‍ വിപണിയിലെ ക്ഷാമം കുറയ്ക്കുന്നതിനാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

കോര്‍പ്പറേറ്റ് ഇമിഗ്രേഷന്‍ പാര്‍ട്‌ണേഴ്‌സ് പറയുന്നതനുസരിച്ച്, സ്‌പെയിനില്‍ താമസിക്കാന്‍ ആവശ്യമായ നിയമപരമായ രേഖകള്‍ കൈവശം വയ്ക്കാത്ത വിദേശികള്‍ക്കും പുതുതായി അവതരിപ്പിച്ച പരിഷ്‌കാര നടപടികള്‍ ബാധകമാകും. നിലവില്‍ സ്‌പെയിനില്‍ താമസിക്കുന്ന വിദേശ ദേശീയ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ആവശ്യകതകള്‍ കുറയ്ക്കും. സ്‌പെയിനില്‍ താമസിക്കാന്‍ ആവശ്യമായ നിയമപരമായ രേഖകള്‍ കൈവശം വയ്ക്കാത്ത വിദേശ പൗര·ാര്‍ക്കും ഈ നടപടികള്‍ ബാധകമാകുമെന്ന്# കോര്‍പ്പറേറ്റ് ഇമിഗ്രേഷന്‍ പങ്കാളികളുടെ പ്രസ്താവനയില്‍ പറയുന്നു.

പരിഷ്‌കരണത്തിന്റെ ഫലമായി, രണ്ടോ അതിലധികമോ വര്‍ഷമായി നിയമപരമായോ ഡോക്യുമെന്േറഷനോ ഇല്ലാതെ സ്‌പെയിനില്‍ താമസിക്കുന്ന വിദേശ പൗര·ാര്‍ക്ക് പരിശീലന കോഴ്‌സുകളില്‍ ചേരാന്‍ അനുവാദം നല്‍കുമെന്ന് വിശദീകരിക്കുന്നു.

ജോസ് കുന്പിളുവേലില്‍

 

ഈ പരിശീലന കോഴ്‌സുകള്‍ പ്രധാനമായും സ്‌പെയിനിലുടനീളം ഉയര്‍ന്ന ഡിമാന്‍ഡുള്ള സാന്പത്തിക മേഖലയിലെ ജോലികള്‍ക്കായുള്ളതായിരിക്കും. ഈ പരിശീലന കോഴ്‌സുകളില്‍ ചേരുന്ന വിദേശികള്‍ക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാം.

മുകളില്‍ സൂചിപ്പിച്ചതിന് പുറമേ, ലളിതമായ വര്‍ക്ക് പെര്‍മിറ്റ് ആവശ്യകതകള്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാകും. യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌പെയിനില്‍ പഠിക്കുന്‌പോള്‍ ആഴ്ചയില്‍ 30 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ കഴിയും. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ സ്‌പെയിനില്‍ ജോലി ചെയ്യാന്‍ അവരെ അനുവദിക്കും.

വിദേശ പൗരന്മാര്‍ക്കായി തുറന്നിരിക്കുന്ന ഉയര്‍ന്ന ഡിമാന്‍ഡുള്ള ജോലികളുടെ ഒരു ലിസ്‌ററ് സ്പാനിഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷി, ഹോസ്പിറ്റാലിറ്റി വ്യവസായം തുടങ്ങിയ നിലവില്‍ ജീവനക്കാരില്ലാത്ത മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ പുതിയ നടപടികള്‍ പ്രധാനമായും സഹായിക്കും.

പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ ഏകദേശം 5,00,000 രേഖകളില്ലാത്ത തൊഴിലാളികള്‍ക്ക് സ്‌പെയിനിലെ ഔദ്യോഗിക തൊഴില്‍ മഖലയില്‍ ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, തൊഴിലാളികളെ ആവശ്യമുള്ള തൊഴില്‍ മേഖലകളെ നിയന്ത്രിക്കാനും അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് ഇതൊരു സുവര്‍ണാവവസരമാക്കി മാറ്റാം. പഠിക്കാനും, പഠനശേഷം ജോലിയ്ക്കും നിയമങ്ങളില്‍ ഇളവു വരുത്തിയത് പ്രയോജനപ്പെടുത്താം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക