Image

ഗുരുധര്‍മ്മ പ്രചരണസഭ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട് സെല്‍ ഓസ്ട്രേലിയില്‍ പ്രവ4ത്തനമാരംഭിച്ചു.

Published on 11 August, 2022
ഗുരുധര്‍മ്മ പ്രചരണസഭ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട് സെല്‍ ഓസ്ട്രേലിയില്‍ പ്രവ4ത്തനമാരംഭിച്ചു.

 

പെര്‍ത്ത് : പഠനത്തിനായും ജോലി സംബന്ധമായും ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭം പ്രവര്‍ത്തനം ആരംഭിച്ചു.

പ്രവ4ത്തനോദ്ഘാടനം 2022 ഓഗസ്റ്റ് 7 ഞായറാഴ്ച ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി ശ്രീമത്. ഗുരുപ്രസാദ് സ്വാമികള്‍ നിര്‍വഹിച്ചു. യോഗത്തില്‍ മഹാഗുരു സ്ഥാപിച്ച സംഘടനകളെ സ്മരിച്ചു കൊണ്ട് സ്വാമിജി സംസാരിച്ചു. ശിവഗിരി മഠവുമായി ഈ സംഘടന ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന വലിയ പ്രത്യേകത ഈ സംരംഭത്തിന് ഉണ്ട് എന്ന് സ്വാമിജി യോഗത്തില്‍ അറിയിച്ചു.

 

ആദ്യമായി ഉപരി പഠനത്തിനായും ജോലി സംബന്ധമായും ആസ്ട്രേലിയയില്‍ എത്തിച്ചേരുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ യോഗം ചര്‍ച്ച ചെയ്യുകയും. ഓസ്ട്രേലിയയിലേക്ക് വരാനിരിക്കുന്നവര്‍ക്ക് എന്തൊക്കെ സഹായ സഹകരണങ്ങള്‍ ചെയ്തു നല്‍കാമെന്നും ചര്‍ച്ച നടത്തി.


ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേ ശ്രീനാരായണ സംഘടന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പങ്കു ചേര്‍ന്നു.യോഗത്തിന് GDPS International Student's Support Cell കോഡിനേറ്റര്‍ പിയൂഷ് ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു, GDPS സിഡ്‌നി കോഡിനേറ്റര്‍ ഷൈബൂ സ്വാഗതവും സേവനം ആസ്ട്രേലിയ പ്രസിഡന്റ് ജയകുമാര്‍ വാസുദേവന്‍ കൃതജ്ഞതയും പറഞ്ഞു.

GDPS മെല്‍ബണ്‍, ശ്രീനാരായണ മിഷന്‍ സൗത്ത് ഓസ്ട്രേലിയ , ക്വീന്‍സ് ലാന്റ് ശ്രീനാരായണ മിഷന്‍ , സാരഥി കുവൈറ്റ് , GDPS കാസര്‍ഗോഡ്, സേവനം ആസ്ട്രേലിയ പെര്‍ത്ത്, ശ്രീനാരായണഗുരു ഗ്രൂപ്പ് തുടങ്ങിയ സംഘടന പ്രതിനിധികള്‍ ആശംസ അറിയിച്ചു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക