കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022' ഒക്ടോബര്‍ 14 ന്

Published on 11 August, 2022
 കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022' ഒക്ടോബര്‍ 14 ന്

 

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്‌കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്‌കാരിക മേള ന്ധമാനവീയം 2022'' ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മഹ്ബുള്ള ഇന്നോവ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കപ്പെടും.

പരിപാടിയില്‍ പ്രമുഖ ചലച്ചിത്ര, നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെരീഫ്, നാടന്‍ പാട്ട് കലാകാരി പ്രസീത ചാലക്കുടി എന്നിവര്‍ ഒരുക്കുന്ന സംഗീത സന്ധ്യയും, കുവൈറ്റിലെ കലാകാരന്‍മാര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികളും മാനവീയം 2022ന്റെ ഭാഗമായി നടക്കും. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക