കുവൈറ്റ് കല ട്രസ്റ്റ് അവാര്‍ഡ് ദാനം: സ്വാഗതസംഘം രൂപീകരിച്ചു

Published on 11 August, 2022
 കുവൈറ്റ് കല ട്രസ്റ്റ് അവാര്‍ഡ് ദാനം: സ്വാഗതസംഘം രൂപീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈറ്റ് കല ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാംബശിവന്‍ സ്മാരക അവാര്‍ഡ് ദാനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.


കല കുവൈറ്റ് ഫഹാഹീല്‍ മേഖലാ പ്രസിഡന്റ് പ്രസീത് കരുണാകരന്റെ അധ്യക്ഷതയില്‍ കൊല്ലം എന്‍.എസ് സ്മാരക മന്ദിരത്തില്‍ നടന്ന യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയര്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി പരിപാടിയെ സംബന്ധിച്ചുള്ള വിശദീകരണം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.അനിരുദ്ധന്‍, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാര്‍ അന്പലംകുന്ന്, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ശശിധരന്‍, പ്രവാസി സംഘം സംഥാന കമ്മിറ്റി അംഗം ഡി.അനിതകുമാരി എന്നിവര്‍ സംസാരിച്ചു.


സംഘാടക സമിതി രക്ഷാധികാരികളായി എസ്.സുദേവന്‍ (സിപിഎം ജില്ലാ സെക്രട്ടറി), എം.എച്ച്.ഷാരിയര്‍ (സിപിഎം സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെയും, ചെയര്‍മാനായി സിപിഎം കൊല്ലം ഏരിയ സെക്രട്ടറി എ.എം.ഇഖ്ബാല്‍, കണ്‍വീനറായി ഷൈന്‍ദേവ് (ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. അനിരുദ്ധന്‍, നിസാര്‍ അന്പലംകുന്ന് എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും, രാജു രാഘവന്‍, ആല്‍ഫ്രഡ് എന്നിവരെ ജോ: കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. യോഗത്തിന് കുവൈറ്റ് കല ട്രസ്റ്റ് സെക്രട്ടറി സുദര്‍ശനന്‍ കളത്തില്‍ സ്വാഗതവും, ട്രസ്റ്റ് അംഗം ജോണ്‍സണ്‍ നന്ദിയും രേഖപ്പെടുത്തി.

2022 ഓഗസ്റ്റ് 21ന്, കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിദ്യാഭാസ എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും
സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക