Image

നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജോബിന്‍സ് Published on 12 August, 2022
നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്. ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

ആശുപത്രിയിലെത്തിയ ശേഷം അല്‍പ്പ നേരം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. പിന്നീട് വീട്ടിലേക്ക് മടങ്ങി. നയന്‍താരയ്ക്ക് സ്‌കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു. വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്‌ളിക്‌സ് വൈകാതെ സംപ്രേഷണം ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക