Image

ഐ.എഫ്.എഫ്.കെ ഡിസംബര്‍ 9 മുതല്‍ 16 വരെ

Published on 12 August, 2022
ഐ.എഫ്.എഫ്.കെ ഡിസംബര്‍ 9 മുതല്‍ 16 വരെ

തിരുവനന്തപുരം: 27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്‌എഫ്കെ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് വെച്ച്‌ നടക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച്‌ ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്‌എഫ്കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലച്ചിത്ര മേളയുടെ ആവേശം തിരികെ കൊണ്ടുവരാന്‍ ഇത്തവണത്തെ മേളയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക