Image

'പത്തൊമ്ബതാം നൂറ്റാണ്ട്' ഓണത്തിന് തിയേറ്ററുകളിൽ

Published on 12 August, 2022
'പത്തൊമ്ബതാം നൂറ്റാണ്ട്' ഓണത്തിന് തിയേറ്ററുകളിൽ

സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘പത്തൊമ്ബതാം നൂറ്റാണ്ട്’. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് സിജു വേഷമിടുന്നത്.

ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ​ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകുര്‍ ചരിത്രമാണ് പറയുന്നത്. ഇപ്പോളിതാ, ചിത്രം ഓണത്തിന് തിയേറ്ററില്‍ എത്തും എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

സെപ്തംബര്‍ 8നാണ് സിനിമ തിയേറ്ററുകളിലെത്തുക.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്  

“പത്തൊന്‍പതാം നുറ്റാണ്ട്” സെപ്തംമ്ബര്‍ 8 ന് തിരുവോണ നാളില്‍ തീയറ്ററുകളില്‍ എത്തുകയാണ്.. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ ചരിത്രമാണ് പറയുന്നത്. ആക്ഷന്‍പാക്ക്ഡ് ആയ ഒരു ത്രില്ലര്‍ സിനിമയായി വരുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സിജു വിത്സണ്‍ എന്ന യുവനടന്‍െറ കരിയറിലെ മൈല്‍ സ്റ്റോണ്‍ ആയിരിക്കും എന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. ചിത്രം കണ്ടു കഴിയുമ്ബോള്‍ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..
വലിയ ക്യാന്‍വാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റര്‍ എക്സ്പിരിയന്‍സിന് പരമാവധി സാദ്ധ്യത നല്‍കുന്നു..
എം ജയചന്ദ്രന്‍െറ നാലു പാട്ടുകള്‍ക്കൊപ്പം സന്തോഷ് നാരായണന്‍െറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തില്‍ ആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേര്‍ന്ന് ഒരുക്കിയ ആറ് ആക്ഷന്‍ സീനുകളും ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്..
ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം എന്‍െറ സിനിമകളില്‍ ഏറ്റവും വലിയ പ്രോജക്ടാണ്.. അത് പ്രേക്ഷകര്‍ക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു.
നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക