Image

ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ 18-നു അവസാനിക്കും 

Published on 12 August, 2022
ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ 18-നു അവസാനിക്കും 

ഫോമാ കാൻകുൻ കൺവൻഷൻ രജിസ്‌ട്രേഷൻ ഈ മാസം 18-നു ക്ലോസ് ചെയ്യുമെന്ന് പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ , ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർ അറിയിച്ചു. 15-നു ക്ലോസ്  ചെയ്യേണ്ടിയിരുന്നതാണ്. മൂന്നു ദിവസം കൂടി ഹോട്ടൽ എക്സ്റ്റൻഷൻ നൽകുകയായിരുന്നു.

രജിസ്‌ട്രേഷൻ തുക മുഴുവനായി നല്കാത്തവർ അത് 18-നു മുൻപ് നൽകണം. ഫോമാ വെബ് സൈറ്റിലൂടെ ബാക്കി തുക നൽകുവാൻ സാധിക്കും. 

രജിസ്ട്രേഷന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.  എല്ലാ പ്രതീക്ഷകളെയും കവച്ചു വയ്ക്കുന്ന പിന്തുണയാണ് ലഭിക്കുന്നത്. 

പതിനെട്ടാം തീയതിക്ക് ശേഷം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൺവൻഷൻ വേദിയായ മൂൺ പാലസ് റിസോർട്ടിൽ  മുറി കിട്ടില്ല. അത് പോലെ തുകയിലും വ്യത്യാസം വരും.

കണ്‍വന്‍ഷനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിക്കഴിഞ്ഞുവെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് ടീം അറിയിച്ചു.

രജിസ്‌ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 

Joy N Samuel : (832) 606-5697
Baiju Varghese : (914) 349-1559
Sajan Mooleplackel : (408) 569 7876

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക