Image

മൂന്നു റെക്കോർഡുകൾ സൃഷ്ടിച്ചു  ഫോമാ ചരിത്രം കുറിക്കുന്നു 

Published on 12 August, 2022
മൂന്നു റെക്കോർഡുകൾ സൃഷ്ടിച്ചു  ഫോമാ ചരിത്രം കുറിക്കുന്നു 

മൂന്നു റിക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടാണ് ഇത്തവണ ഫോമാ കാൻകുൻ  കൺവൻഷനിലേക്കു നീങ്ങുന്നത്.  രജിസ്ട്രേഷനിൽ റെക്കോർഡ്; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ റെക്കോർഡ്;  വരുമാനം ഒരു മില്യൺ കടന്നു എന്ന റെക്കോർഡ്.

ഇത് അഭിമാനകരം. ഭാരവാഹികൾക്ക് മാത്രമല്ല, മലയാളി സമൂഹത്തിനാകെ സന്തോഷകരം. നമ്മുടെ സംഘടനകൾ മുന്നേറുമ്പോൾ അത് സമൂഹത്തിന്റെ  മൊത്തം വിജയമാണല്ലോ.

രജിസ്‌ട്രേഷനു അഭൂതപൂർവ്വമായ തെരക്കാണെന്ന്  ഭാരവാഹികൾ തന്നെ പറഞ്ഞു. ഏതാനും  മാസം മുൻപ് രജിസ്ട്രേഷനെപ്പറ്റി പല ഭാരവാഹികളും ആശങ്ക പ്രകടിപ്പിച്ചതാണ്. എന്നല്ല, കാൻകുൻ  വേദിയായി തെരെഞ്ഞെടുത്ത ആദ്യ നാളുകളിൽ അവിടെ കൺവൻഷൻ നടക്കുമോ, കോവിഡ് മൂലം യാത്ര പറ്റുമോ, വേദി മാറേണ്ടതുണ്ടോ  എന്നിങ്ങനെ പലവിധ സംശയങ്ങളായിരുന്നു. 

ഇപ്പോഴിതാ സംശയങ്ങൾ ആസ്ഥാനത്തായെന്നു തെളിഞ്ഞു. മഴക്കാർ  മാറി, മാനം തെളിഞ്ഞു.  

ഡെലിഗേറ്റുകളുടെ എണ്ണം 605 - എന്നാണ്  അനൗദ്യോഗികമായി അറിയുന്നത്. നാഷണൽ അഡ്വൈസറി കൗൺസിൽ ഇലക്ഷനുള്ള ഡെലിഗേറ്റുകൾ 202.  

കൺവൻഷൻ ഭംഗിയായി നടക്കാൻ ഡെലിഗേറ്റുകൾ മാത്രം മതി! എന്തായാലും അവരിൽ മഹാഭൂരിപക്ഷവും കൺവൻഷനു വരുന്നുണ്ട്. ഇലക്ഷന്  വാശി ഉണ്ടാവുമ്പോൾ ഡെലിഗേറ്റുകൾക്ക് വരാതിരിക്കാനാവില്ലല്ലോ?  80 -ൽ പരം അംഗ സംഘടനകളുള്ളതിനാൽ ഒരു സംഘടനയിൽ നിന്ന് ഏഴ് ഡെലിഗേറ്റ് എന്ന കണക്കിൽ നോക്കുമ്പോൾ തന്നെ 560 പേരായി. ഇതിനു പുറമെ കമ്മിറ്റിക്കാരും മറ്റു ഭാരവാഹികളും. എന്തായാലും ജനപിന്തുണ കൂടുന്നു എന്നത് സുപ്രധാനമാണ്. 

ഇലക്ഷൻ കമ്മീഷൻ ഒരു  കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഐഡി നോക്കി മാത്രമേ ആളുകളെ ഇലക്ഷന് വോട്ട് ചെയ്യാൻ അനുവദിക്കൂ. രജിസ്ട്രേഷനിലെ പേരും ഐഡിയിലെ പേരും ഒന്നായിരിക്കണം. പേരിൽ മാറ്റമുണ്ടെങ്കിൽ വോട്ട് ചെയ്യാൻ പറ്റില്ല. അതിനാൽ രജിസ്ട്രേഷനിൽ കൊടുത്ത പേര് തന്നെയാണോ ഐഡി യിൽ ഉള്ളതെന്ന്  ഉറപ്പാക്കണം.  പേരിൽ വ്യത്യാസമുണ്ടെങ്കിൽ ഇപ്പോൾ ആവശ്യപ്പെട്ടാൽ അത് തിരുത്താവുന്നതേയുള്ളു. വാശിയോടെയുള്ള ഇലക്ഷന് ഒരു പാകപ്പിഴയും പാടില്ല എന്നതാണ് കമ്മീഷന്റെ നിലപാട്. 

സംഘടനയിലെ പിളർപ്പിന് ശേഷം ഫൊക്കാനയിലും ഫോമായിലും ആള് കുറഞ്ഞു എന്ന സ്ഥിതിയാണ് രണ്ട് സംഘടനകളും ഇത്തവണ തിരുത്തിക്കുറിച്ചത്.  ഭാരവാഹികൾക്ക് നമോവാകം.

സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘടന ഒരു മില്യൺ കടന്നുവെന്നത്. ഫോമാ ട്രഷററായി സ്ഥാനമേൽക്കുമ്പോൾ ഒരു മില്യന്റെ ബജറ്റാണ് തോമസ് ടി. ഉമ്മൻ മുന്നോട്ടു വച്ചത്. അന്നത് ആളുകൾ  ഒരു തമാശയായി എടുത്തുവെങ്കിലും അത് സംഭവിച്ചു എന്നത് അപൂർവ സംഭവമായി.

എന്തായാലും പതിവുള്ള  സാമ്പത്തിക പ്രശ്നമൊന്നുമൊന്നുമില്ലാതെയാണ് കാൻ കുനിൽ കൺവൻഷൻ അരങ്ങേറുന്നത്. ഉല്ലസിക്കാൻ പറ്റിയ സ്ഥലം. ഇത്തരമൊരു സ്ഥലത്തു കൺ വൻഷൻ വയ്ക്കാൻ ധൈര്യം കാണിച്ച അനിയൻ ജോര്ജും ടീമും വലിയൊരു റിസ്ക് ആണ്   എടുത്തത്. അത് എന്തായാലും  നന്നായെന്ന് ഇപ്പോൾ വ്യക്തമായി.

ഇനി കാൻകുൻ  മികച്ച അനുഭവമാകട്ടെ. ഓർമ്മയിൽ എന്നും തങ്ങി നിൽക്കട്ടെ. ജനം അർമാദിക്കട്ടെ   

English summary: 3 records created by Fomaa

Join WhatsApp News
സോമൻ 2022-08-13 01:24:59
വാർത്ത കൊടുക്കുന്നത് നല്ലത് തന്നെ. ഒരു മില്യൻ്റെ കണക്ക് പൊതുയോഗത്തിൽ വായിച്ച് പാസ് ആക്കണം. ശേഷം IRS ടാക്സ് റി്ടേൺ സമർപ്പിച്ച് ഫോമായെ ഉയരങ്ങളിലേക്ക് എത്തിക്കുകയും വേണം.
ഫോമേട്ടൻ 2022-08-14 03:12:58
വരവ് വൺ മില്യൻ ഉണ്ടെങ്കിലും കൺവൻഷൻ കഴിഞ്ഞ് കണക്കവതരിപ്പിക്കുമ്പോൾ എല്ലാം നടത്തിലായിരിക്കും. ആരൊക്കെ Rolls Royce വാങ്ങുമോ എന്തോ!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക