Image

'ഹര്‍ ഘര്‍ തിരംഗ' കാമ്പയ്ന്‍ ഏറ്റെടുത്ത് താരങ്ങള്‍

ജോബിന്‍സ് Published on 13 August, 2022
 'ഹര്‍ ഘര്‍ തിരംഗ' കാമ്പയ്ന്‍ ഏറ്റെടുത്ത് താരങ്ങള്‍

ഹര്‍ ഘര്‍ തരംഗയുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തി താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്  ഗോപിയുമടക്കമുള്ള താരങ്ങള്‍ തങ്ങളുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഹര്‍ ഘര്‍ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയും വസതിയില്‍ വച്ചാണ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മമ്മൂട്ടിയോടൊപ്പം നിര്‍മ്മാതാവ് ആന്റൊ ജോസഫും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

രാവിലെ തന്നെ സുരേഷ് ഗോപിയും വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. ജയറാമും മേജര്‍ രവിയും പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ഒപ്പം എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേർന്നിട്ടുണ്ട്. 

ശാസ്തമംഗലത്തെ വീടിന് മുന്നിലാണ് സുരേഷ് ഗോപിയും കുടുംബവും പതാക ഉയര്‍ത്തിയത്.

ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക