Image

മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് അല്ലു അര്‍ജുന്‍

ജോബിന്‍സ് Published on 13 August, 2022
മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ നിരസിച്ച് അല്ലു അര്‍ജുന്‍

മദ്യ കമ്പനിയുടെ പരസ്യ ഓഫര്‍ ബഹിഷ്‌കരിച്ച് തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്‍. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് താരം നിരസിച്ചിരിക്കുന്നത്. തന്റെ തീരുമാനം ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ ഓഫര്‍ വേണ്ടെന്നുവച്ചത്. ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മുമ്പ് പുകയില പരസ്യത്തില്‍ നിന്നും നടന്‍ പിന്മാറിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രമുഖ പുകയില കമ്പനി കോടികള്‍ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു. താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗികാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടന്റെ പ്രതികരണം.

അതേസമയം, പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡിയാണ് ഹൈദരാബാദിലെ അംബര്‍പേട്ട് പൊലീസില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക