Image

'ലാല്‍ സിങ് ഛദ്ദ'; ആമിര്‍ ഖാനെതിരെ പൊലീസില്‍ പരാതി

Published on 13 August, 2022
'ലാല്‍ സിങ് ഛദ്ദ'; ആമിര്‍ ഖാനെതിരെ പൊലീസില്‍ പരാതി

ലാല്‍ സിങ് ഛദ്ദ’ എന്ന ചിത്രം ഇന്ത്യന്‍ സൈന്യത്തെയും മത വികാരവും വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നടന്‍ ആമിര്‍ ഖാനെതിരെ പൊലീസില്‍ പരാതി നല്‍കി.

ദില്ലി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്കാണ് പരാതി നല്‍കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആമിര്‍ ഖാന്‍, സംവിധായകന്‍ അദ്വൈത് ചന്ദന്‍, പാരാമൗണ്ട് പിക്ചേഴ്സ് പ്രൊഡക്ഷന്‍ ഹൗസ് എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. ഐപിസി സെക്ഷന്‍ 153, 153 എ, 298, 505 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടാന്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ ഇന്ത്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സിനിമയില്‍ കാണിക്കുന്നു. കാര്‍ഗില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികരെയാണ് അയച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

കഠിനമായ പരിശീലനത്തിന് ശേഷമാണ് സൈനികര്‍ യുദ്ധത്തിന് പോയത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ഈ സാഹചര്യം ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലൂടെ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
‘ലാല്‍ സിങ് ഛദ്ദ’യില്‍ ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങളുണ്ടെന്നും പരാതിയില്‍ പരാതിയില്‍ പറയുന്നു.

1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം ‘ഫോറസ്റ്റ് ഗമ്ബി’ന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് സംവിധാനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക