Image

സേവന ചരിത്രവുമായി ജോസി കുരിശുങ്കൽ ഫോമാ അഡ്വൈസറി ബോർഡ് ജോ. സെക്രട്ടറി സ്ഥാനത്തേക്ക്

Published on 14 August, 2022
സേവന ചരിത്രവുമായി ജോസി കുരിശുങ്കൽ ഫോമാ അഡ്വൈസറി ബോർഡ് ജോ. സെക്രട്ടറി സ്ഥാനത്തേക്ക്

ഷിക്കാഗോ: ഫോമയുടെ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറിയായി മത്സരിക്കുന്ന ജോസി കുരിശുങ്കൽ സുദീർഘമായ പ്രവർത്തന   റെക്കോർഡുമായാണ് രംഗത്തുള്ളത്. ഫോമാ രൂപം കൊള്ളുമ്പോൾ മുതൽ വ്യത്യസ്ഥ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോസിയെപ്പോലെ തഴക്കവും പഴക്കവും ചെന്ന് നേതാക്കളാണ് അഡ്വൈസറി ബോർഡിൽ വരേണ്ടത്. കാരണം ഇതൊരു ഉപദേശക സമിതി ആണല്ലോ.

ദീര്‍ഘകാല പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിത്വമാണ്  ജോസി കുരിശിങ്കല്‍. ഫോമയുടെ ആരംഭകാലം മുതല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഫോമാ കൺവൻഷൻ കോ-ചെയർ ആണ്  ജോസി.

2016 -18 കാലയളവിൽ  ബെന്നി വാച്ചാച്ചിറ പ്രസിഡന്റായിരിക്കുമ്പോൾ ജോസി കുരിശിങ്കല്‍ ആയിരുന്നു ട്രഷറർ. അതിനു മുൻപ് ഫോമാ ജോ. സെക്രട്ടയായും ദേശീയ തലത്തിൽ പ്രവർത്തിച്ചു.

കപ്പലില്‍ വച്ച് നടത്തിയ ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്റെ കോ-ചെയര്‍മാനുമായിരുന്നു.

സെൻട്രൽ റീജിയൻ ആർ.വി.പി., കമ്മിറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങളും   വഹിച്ചിട്ടുണ്ട്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും സദാ വ്യാപൃതനാണ് ജോസി. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, രണ്ട് പ്രാവശ്യം സെക്രട്ടറി, രണ്ട് പ്രാവശ്യം ട്രഷറര്‍ കൂടാതെ മറ്റനേകം സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇപ്പോഴും ട്രഷറർ ആണ്

ചിക്കാഗോ പബ്ലിക്ക് ലൈബ്രറിയിലെ ഉദ്യോഗസ്ഥനായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക