Image

'മങ്ക' അനുമോദനവും പഠനോപകരണ വിതരണവും നടത്തി

Published on 14 August, 2022
'മങ്ക' അനുമോദനവും പഠനോപകരണ വിതരണവും നടത്തി

ആലപ്പുഴ : യുഎസിലെ പ്രവാസി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ (മങ്ക) പാണ്ടനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും മൊമന്റോ നല്‍കി ആദരിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്‍ ജോസ് യോഗം ഉദ്ഘാടനം ചെയ്തു. 

കൂടാതെ, വാര്‍ഡിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് 125 പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. വാര്‍ഡിലെ മുതിര്‍ന്ന പൗരന്‍ കെ. ഒ. വര്‍ഗീസിനെ (98) പ്രയാര്‍ ജറുശലേം മാര്‍ത്തോമ്മ ഇടവക വികാരി റവ. കെ. ജോര്‍ജ് പൊന്നാടയണിച്ച് ആദരിച്ചു. 

മങ്ക പ്രസിഡന്റ് റെനി പൗലോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെങ്ങനൂര്‍ ഡിവൈഎസ്പി ഡോ.ആര്‍. ജോസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു വിദ്യാര്‍ഥികള്‍ക്ക് മൊമന്റോ നല്‍കി. പഠനോപകരണ വിതരണത്തിന്റെ  ഉദ്ഘാടനം അഡ്വ. എബി കുര്യാക്കോസ് നിര്‍വഹിച്ചു. കണ്‍വീനര്‍ രാജന്‍ ഇഞ്ചക്കാട്ടില്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ബിനില്‍ ഒഴവള്ളില്‍ നന്ദിയും പറഞ്ഞു.

NEWS SUMMARY: MALAYALEE ASSOCIATION OF NORTHERN CALIFORNIA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക