Image

ബൈഡൻ-ഷി ഉച്ചകോടി നവംബറിൽ നടന്നേക്കും 

Published on 14 August, 2022
ബൈഡൻ-ഷി ഉച്ചകോടി നവംബറിൽ നടന്നേക്കും 



യു എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച നവംബറിൽ നടന്നേക്കും. ഇന്തോനേഷ്യയിൽ ജി20 ഉച്ചകോടിയിൽ ബൈഡൻ പങ്കെടുക്കുമെന്നു ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മൂന്നു വർഷമായി യാത്രകൾ ഒഴിവാക്കിയിരുന്ന ഷിയും ഉച്ചകോടിക്ക് എത്തുമെന്നാണ് സൂചന.

നവംബറിൽ ഷി തെക്കുകിഴക്കൻ ഏഷ്യ സന്ദർശിക്കുമെന്നു ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്തോനേഷ്യയിലും തായ്‌ലണ്ടിലും അദ്ദേഹം പോകും. നവംബർ 15 നാണു ജി20 ഉച്ചകോടി തുടങ്ങുന്നത്. അതു കഴിഞ്ഞു ബാങ്കോക്കിൽ ഏഷ്യ-പസിഫിക് സാമ്പത്തിക സഹകരണ ഫോറത്തിന്റെ യോഗങ്ങളിലും ബൈഡനും ഷിയും പങ്കെടുക്കും.

അടുത്തിടെ ബൈഡനും ഷിയും ദീർഘനേരം ഫോണിൽ സംസാരിച്ചു. നേരിൽ കാണുന്നതിനെ കുറിച്ച് സംസാരിച്ചെന്നു വൈറ്റ് ഹൗസിൽ ഇൻഡോ-പസിഫിക് കരീന ചുമതലയുള്ള കർട് കാംപ്ബെൽ പറയുന്നു. എന്നാൽ വിശദാംശങ്ങൾ ആയിട്ടില്ല. 

യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം യു എസ്-ചൈനാ ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്തിയെന്നു കാംപ്ബെൽ സമ്മതിച്ചു. അത് കുറേനാൾ നീളും. 

 

ബൈഡൻ-ഷി ഉച്ചകോടി നവംബറിൽ നടന്നേക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക