Image

ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു

Published on 14 August, 2022
ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു

 

മ്യൂണിക്ക്: ജര്‍മന്‍ സംസ്ഥാനമായ ബയേണിലെ ലോവര്‍ ബവേറിയന്‍ ജില്ലയായ ലാന്‍ഡ്‌സ്ഹുട്ടിലെ വില്‍സ്ബിബുര്‍ഗില്‍ താമസിച്ചിരുന്ന ആന്റണി തോമസ് പാലയ്ക്കല്‍ (29) അന്തരിച്ചു. പരേതന്‍ ഫിനാന്‍സ് ആംറ്റില്‍ ഓഫീസറായിരുന്നു.


ജര്‍മനിയിലെ ആദ്യതലമുറക്കാരനായ വൈക്കം സ്വദേശി പാലയ്ക്കല്‍ ജോര്‍ജ് തോമസിന്റെയും പാലാ കടനാട് എഴുതനവയലില്‍ കുടുംബാംഗം ഡോളിയുടെയും മകനാണ് ആന്റണി തോമസ്. ഏകസഹോദരി ഡിന.

ശുശ്രൂഷകള്‍ ഓഗസ്റ്റ് 18 ന് വ്യാഴാഴ്ച രാവിലെ 9.30 ന് Vilsbiburg, Stadtfarrkirche, Mariahimmelfahrt (Kirch str18) 84137 Vilsbiburg ല്‍ ജപമാല പ്രാര്‍ഥനയെ തുടര്‍ന്നുള്ള ദിവ്യബലിയ്ക്കു ശേഷം സെമിത്തേരിയില്‍ സംസ്‌കരിക്കും

ജോസ് കുന്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക