Image

'സ്വപ്‌നങ്ങൾ പൂക്കുന്ന കാടിന്‌' അറ്റ്ലാന്റ ചിൽഡ്രൻസ് ഫിലിംഫെസ്റ്റിവലിൽ പ്രത്യേക പുരസ്‌കാരം

Published on 15 August, 2022
'സ്വപ്‌നങ്ങൾ പൂക്കുന്ന കാടിന്‌' അറ്റ്ലാന്റ ചിൽഡ്രൻസ് ഫിലിംഫെസ്റ്റിവലിൽ പ്രത്യേക പുരസ്‌കാരം

അമേരിക്കയിലെ  അറ്റ് ലാന്റ  ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സോഹൻലാൽ സംവിധാനം ചെയ്ത'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന മലയാള ചലച്ചിത്രം പ്രത്യേക ജൂറി അവാർഡിന് അർഹമായി. ഇക്കഴിഞ്ഞദിവസം  സമാപന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 

ജോർജിയ കൗൺസിൽ ഫോർ ആർട്സും ഇമൊറി യൂണിവേഴ്സിറ്റി ഡിപ്പാർട്ടമെന്റ് ഓഫ് ഫിലിം ആൻഡ്വിഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയാണ് അറ്റ്ലാന്റ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിൽഡ്രൻസ് ഫിലിം ഫെസ്ടിവലുകളിലൊന്നാണ് ഇത്.

അമേരിക്കയിലെവിവിധ സ്‌കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ചലച്ചിത്ര മേളയാണിത്. കുട്ടികളുടെവൈയക്തികവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് വിദഗ്ദ്ധ സമിതിവിലയിരുത്തുന്ന ചിത്രങ്ങൾ മാത്രമാണ് മേളയിൽ പ്രദർശിപ്പിക്കുക.

https://youtu.be/mRZoGDsvKp0

( 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' - ട്രെയ്ലർ ) 

ലോക്ഡൗൺ കാലത്തു അഗസ്ത്യാർകൂട വനമേഖലയിൽ ചിത്രീകരിച്ച 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' ഇതിനകംനാല്പതിലേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്തു കഴിഞ്ഞു. ഇക്കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തിൽ വേൾഡ് മലയാളി കൗൺസിലും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും  ചിത്രത്തിന്റെ ട്രെയ്‌ലറും ഫസ്റ്റ്ലുക്ക് പോസ്റ്ററും റീലിസ് ചെയ്തിരുന്നു.

ജോണി കുരുവിള, ജഹാംഗീർ ഷംസ്, ജിമ്മി ജെ. ജോൺ എന്നിവർ ചേർന്ന് നിർമ്മിച്ച 'സ്വപ്‌നങ്ങൾ പൂക്കുന്നകാട്' എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സോഹൻലാൽ. തിലകന്റെ 'ഓർക്കുക വല്ലപ്പോഴും', കുഞ്ചാക്കോബോബൻ നായകനായ 'കഥവീട്' എന്നീ ചിത്രങ്ങളുടെ സംവിധായകനായ സോഹൻലാൽ ഒരുക്കിയചിൽഡ്രൻസ് ഫിലിം ട്രിലജിയുടെ അവസാന ഭാഗം കൂടിയാണ് 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്'. ഇതാദ്യമായാണ്കുട്ടികൾക്കായി മലയാളത്തിൽ ഒരു ചലച്ചിത്രത്രയം. 

മാസ്റ്റർ അലോക്, എ. വി. അനൂപ്, ഫെലിക്സ് കുരുവിള റഷ്യൻ താരം സ്വെറ്റ്ലാന എന്നിവരാണ് 'സ്വപ്‌നങ്ങൾപൂക്കുന്ന കാടിലെ' പ്രധാന അഭിനേതാക്കൾ. രമേഷ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ചു മധുശ്രീപാടിയ ചിത്രത്തിലെ ഗാനം ഉടൻ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

English Summary: Award for 'svapnangal pookkunna kadu

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക