Image

ഒരൊറ്റജനത: കവിത, ബീന കളരിക്കൽ 

Published on 15 August, 2022
ഒരൊറ്റജനത:  കവിത, ബീന കളരിക്കൽ 



സ്വാതന്ത്ര്യത്തിൻ
ഈരടികൾ മുഴങ്ങുന്നു,
മൂവർണ്ണക്കൊടി
വാനിലുയരുന്നു,
ഭാരതമണ്ണിന്നുത്സവമായ്,

അഹിംസയിൻ വചനങ്ങൾ
മന്ത്രണങ്ങളായ്,
നന്മയിൻ കണ്ണികളായി,
മതേതരത്വത്തിൻ ശബ്ദമായി
ഭാരതമണ്ണിൽ ശോഭിക്കാം,

നാനാത്വത്തിൻ എകത്വമെന്ന
പൊരുളിലുൾച്ചേർന്ന്,
ശാന്തതയിൻ വാഹകരായി,
ഒരൊറ്റജനതയായി
അണിനിരക്കാം,

ത്യാഗത്തിൻ ദീപശിഖയേന്തിയ
ധീരജവാൻമാർ ധീരനേതാക്കൾ
രചിച്ചതാം ചരിത്രമിത്,
പെരുമയിൻ കഥയില്ലിത്
ഒരുമയിൻ ഗാനമിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക