Image

ബാര്‍സിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷും നയന്‍താരയും

Published on 15 August, 2022
ബാര്‍സിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷും നയന്‍താരയും

സ്‌പെയിന്‍ : അവധി ആഘോഷത്തിനിടെ സ്‌പെയിനില്‍ സ്വാതന്ത്ര്യദിനം കൊണ്ടാടി വിഘ്‌നേഷ് നയന്‍താര ദമ്ബതികള്‍. രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം വിദേശരാജ്യത്തെ നഗരവീഥികളിലൂടെ ഇന്ത്യന്‍ പതാകയേന്തി നടന്നാണ് താരങ്ങള്‍ സ്വാതന്ത്ര്യദിനം ആര്‍ഭാടമാക്കിയത്.

ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിപ്പിടിച്ച്‌ ബാര്‍സിലോനയിലൂടെ നടക്കുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഏത് രാജ്യത്ത് പോയാലും ദേശസ്നേഹം എന്നും ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് വിഘ്‌നേഷും നയന്‍താരയും വീഡിയോയിലൂടെ നല്‍കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തില്‍ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് വിഘ്‌നേഷ് കുറിച്ചു.

ലോകമെമ്ബാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍. നമുക്ക് ഈ ദിവസം അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാം! ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നാമെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണ്. ലോകത്തിലെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്യപരവും സന്തുഷ്ടവുമായ വീട് നമ്മുടെ രാജ്യമാണൈന്നും വിഘ്‌നേഷ് കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക