Image

സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2,3,4 തിയ്യതികളില്‍ 

Published on 16 August, 2022
സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2,3,4 തിയ്യതികളില്‍ 

ന്യുയോര്‍ക്ക് : ഗ്ലെന്‍ ഓക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്‌ലിന്‍ ക്വീന്‍സ് ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഇന്‍കോര്‍പറേറ്റ്‌സിന്റെ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2,3,4 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു .

സെപ്തംബര്‍ രണ്ടാം തിയ്യതി ലെവി ടൗണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും (110 School House Road Levitown , NY- 11756) 3,4 തീയതികളില്‍ ഔവര്‍ ലേഡി ഓഫ് റോമന്‍ കാത്തലിക് പള്ളിയിലുമാണ് (258- 15 80th Ave Floral park , NY - 11004) കണ്‍വെന്‍ഷന്‍ നടക്കുന്നത് 

സെപ്തംബര്‍ രണ്ടാം തിയ്യതി റവ.ഡീക്കൻ എബ്രഹാം  (ഷോജിൽ) എബ്രഹാം ജനറല്‍ സെക്രട്ടറി നേര്‍ത്ത്  ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം . മൂന്നാം തിയ്യതി റവ.ഫാദര്‍ മാര്‍ക്കോസ് ജോണ്‍ (മൂലേടം സെന്റ് തോമസ് ഇടവക വികാരി, ബി.എം.എം സീനിയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ പാമ്പാടിയുടെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്) . നാലാം തിയ്യതി റവ.ഫാദര്‍ സജി നൈനാന്‍ (കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദ്ദാന വലിയ പള്ളി ഇടവക വികാരി) എന്നിവര്‍ കണ്‍വെന്‍ഷന്‍ നയിക്കും .

കൗണ്‍സില്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും . റവ. ഫാദര്‍ ജോണ്‍ തോമസ് ആലുമൂട്ടില്‍ പ്രസിഡന്റായ കൗണ്‍സിലില്‍ ഷാബു ഉമ്മൻ  സെക്രട്ടറി ആയും ഫിലിപ്പോസ് സാമുവല്‍ ട്രഷറര്‍ ആയും 
പ്രവര്‍ത്തിക്കുന്നു . ക്വയര്‍ ഡയറക്ടര്‍ റവ.ദിലീപ് ചെറിയാന്‍ , ജോസഫ് പാപ്പന്‍ ക്വയര്‍ മാസ്റ്റര്‍ , ക്വയര്‍ കോര്‍ഡിനേറ്റര്‍ മിനി കോശി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സജി താമരവേലില്‍ ആലീസ് ഈപ്പന്‍ എല്‍സിക്കുട്ടി  മാത്യു എന്നിവരും പ്രവര്‍ത്തിക്കുന്നു . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക