Image

കെ.പി.എ ഹമദ് ടൌണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 16 August, 2022
കെ.പി.എ ഹമദ് ടൌണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഹമദ് ടൌണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍,  ഉള്‍പ്പടെയുള്ള  350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം പങ്കിട്ടു. നേരത്തെ അല്‍ അമല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.  ഹമ്മദ് ടൗണ്‍ എരിയ പ്രസിഡന്റ്  പ്രദിപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഏരിയ വൈസ് പ്രസിഡന്റ് രാഹുല്‍ സ്വാഗതം പറഞ്ഞു. അല്‍ അമല്‍ ഹോസ്പിറ്റല്‍ സി.ഇ.ഓ ന്യൂട്ടന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജിത, ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ സുജാതന്‍, കെപിഎ ട്രഷറര്‍ രാജ് കൃഷ്ണന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ചു,  ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു.

കെ.പി.എ സെക്രട്ടറിയേറ്റ് അംഗങ്ങളായ സന്തോഷ് കാവനാട്, ബിനു കുണ്ടറ, സെന്‍ട്രല്‍ കമ്മറ്റി അംഗം അജിത്ത് ബാബു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കെ.പി.എ ഹമദ് ടൌണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുകെ.പി.എ ഹമദ് ടൌണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുകെ.പി.എ ഹമദ് ടൌണ്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക