Image

ചിങ്ങമാസം പിറന്നേ.... (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 16 August, 2022
ചിങ്ങമാസം പിറന്നേ.... (കവിത: ദീപ ബിബീഷ് നായര്‍)

മണ്ണുണര്‍ന്നേ കാറ്റണഞ്ഞേ
മാമലയെല്ലാം ചിരിച്ചുനിന്നേ

മാരിയില്‍ പൂത്തൊരാ മാമരങ്ങള്‍
മഴവില്ലഴകുപോല്‍ ചേര്‍ന്നുനിന്നേ

പാട്ടുപാടി താളമോടെ
പുഴയിലലകളോ നൃത്തമാടി

പഞ്ഞമാസം പോയതോടെ
പവനനും ശാന്തനായൊത്തുകൂടി

കരിനീലനീരദം മാറിയല്ലോ
കാറും കോളുമൊഴിഞ്ഞുവല്ലോ

കതിരവന്‍ വന്നതാ പതിവുപോലെ
ഗിരിയതില്‍ നിന്നുമുണര്‍ന്നുവല്ലോ

പടി കടന്നെത്തുമാ നല്ലനാളില്‍
പടേ മറന്നല്ലോ വറുതികളും

പൊന്നിന്‍ ചിങ്ങമിന്നാഗതമായ പോല്‍
പൗര്‍ണ്ണമിത്തിങ്കളും വന്നുവല്ലോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക