Image

"പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അതാണ്"; കുഞ്ചാക്കോ ബോബന്‍

ജോബിന്‍സ് Published on 16 August, 2022
"പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അതാണ്"; കുഞ്ചാക്കോ ബോബന്‍

പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഭാര്യയ്ക്ക് നല്‍കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഞാന്‍ തന്നെയാണ് പ്രിയയ്ക്ക് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ആദ്യ സിനിമയുടെ ഓര്‍മക്കായി എന്തെങ്കിലും സൂക്ഷിച്ച് വെച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് സ്‌പ്ലെന്‍ഡര്‍ ബൈക്ക് വാങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം മറുപടി നല്‍കി. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതുവരെ അത് നടന്നിട്ടില്ലെന്നും  കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊടാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം.  തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ആക്ഷേപ ഹാസ്യ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക