Image

തെരുവില്‍ ഹനിക്കപ്പെടുന്ന എഴുത്തുകാരന്റെ സ്വാതന്ത്ര്യം (ലേഖനം-സാം നിലമ്പള്ളില്‍)

Published on 16 August, 2022
തെരുവില്‍ ഹനിക്കപ്പെടുന്ന എഴുത്തുകാരന്റെ സ്വാതന്ത്ര്യം (ലേഖനം-സാം നിലമ്പള്ളില്‍)

എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപറ്റി ഇതിനു മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യമെന്നുപറയുന്നത് എന്തും എഴുതാനുള്ളത് എന്നല്ല. നിലവിലുള്ള വ്യവസ്ഥിതികളെ അവന് വിമര്‍ശ്ശിക്കാം. മതവിശ്വാസികളുടെ വികാരങ്ങളെ നോവിക്കാതെ അതിലെ അനാചാരങ്ങളെ ചോദ്യംചെയ്യാം. സാമൂഹ്യപരിഷ്‌കരണം അവന്റെ കടമയാണ്. അത് ചെയ്യാത്ത എഴുത്തുകാരന്‍ ഭീരുവാണന്നേ പറയാന്‍ കഴിയു. അവന്‍ മതമൗലികവാദികളുടെയും രാഷ്ട്രീയ കോമരങ്ങളുടെയും ദാസനാണ്. അന്തസ്സുള്ള എഴുത്തുകാരന് ആരുടെയും ദാസനായിരിക്കാന്‍ സാദ്ധ്യമല്ല. ആത്മാഭിമാനം വെടിഞ്ഞുകൊണ്ട് ഒരക്ഷരം എഴുതാന്‍ അവന് കഴിയില്ല.

നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഒരാള്‍ എഴുതണമെന്ന് പറയുന്നത് മൗഠ്യമാണ്. ശരിയായ വായനക്കാരന്‍ താന്‍ വായിച്ചകൃതിയില്‍ തെറ്റായതെന്നോ, യോജിക്കാന്‍ സാധിക്കത്തതെന്നോ തോന്നുന്നഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അല്ലാതെ അവന്‍ ഇനിമേലില്‍ എഴുതരുതെന്നും അവന്റെ കൃതികള്‍ പ്രസിദ്ധീകരിക്കരതെന്ന് പ്രസാധകനോട് ആവശ്യപ്പെടുന്നതും ശുദ്ധമണ്ടത്തരമാണ്. കൈവെട്ടും തലവെട്ടുമായി വിരാജിക്കുന്ന ശുംഭന്മാരെപറ്റി പരാമര്‍ശ്ശിക്കുനതുതന്നെ ബുദ്ധിയുള്ളവര്‍ക്ക് ചേര്‍ന്നതല്ല.

സാല്‍മാന്‍ റുഷ്ദി എഴുതിയ സാത്താനിക്ക് വേര്‍സസ്സ്  എന്നകൃതി എന്താണെന്നോ അതിന്റെ ഉള്ളടക്കം എന്താണെന്നോ അറിയാത്ത വിവരദോഷികളാണ് അദ്ദേഹത്തിനെതിരെ വാളെടുത്തത്. അദ്ദേഹത്തിന് വധശിക്ഷവിധിച്ച ഇറാനിയന്‍ മതനേതാവ് അതിലെ ഒരക്ഷരംപോലും വായിച്ചിട്ടില്ല. കൊറാനല്ലാതെ മറ്റൊരു കൃതിയും വായിച്ചിട്ടില്ലാത്ത മനുഷ്യനില്‍നിന്നും നല്ലതൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ന്യുയോര്‍ക്കില്‍ അദ്ദേഹത്തെ വധിക്കാന്‍ കത്തിയുമായി പാഞ്ഞടുത്ത മതാന്ധനും കൃതി വായിച്ചുകാണില്ല.

സാത്താനിക്ക് വേര്‍സസ്സ് നല്ലൊരു സാഹിത്യകൃതിയാണെന്ന അഭിപ്രായം എനിക്കില്ല. ഏതാനും അദ്ധ്യായങ്ങള്‍ വായിച്ചിട്ട് ബോറടിച്ചതുകൊണ്ട് മടക്കിയതാണ് ആ പുസ്തകം. അതില്‍ മതനിന്ദയോ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്നതോ ഒന്നുമില്ലെന്നാണ് കൃതിമൊത്തം വായിച്ചിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. മുഹമ്മദ് എന്നപേര് ആരും തങ്ങളുടെ സാഹിത്യകൃതികളില്‍ എഴുതരുതെന്നാണോ മുസ്‌ളീം മതനേതാക്കള്‍ പറയുന്നത്. എന്റെ അയല്‍കാരനായിരുന്ന മുഹമ്മദ്കുട്ടിയെ ഞാനെങ്ങനെ വിളിക്കും? അതും മതനിന്ദയായി വ്യാഖ്യാനിക്കുമോ? മുഹമ്മദ് എന്നപേര് എഴുതിയതിനാണല്ലോ ജോസഫ് സാറിന്റെ കൈവെട്ടി പോപ്പുലര്‍ഫ്രണ്ടുകാര്‍ ആഘോഷിച്ചത്. ഏതു മുഹമ്മദ് എന്തുമുഹമ്മദ്?

ഇസിളാമിക ഭീരകരവാദികളുടെ മരണഭീഷണിക്ക് വിധേയനായ സാല്‍മാന്‍ റുഷുദിയെ സംരക്ഷിക്കാന്‍ സാധിക്കാതെപോയ ന്യുയോര്‍ക്ക് ഭരണാധികാരികള്‍ അധിക്ഷേപം അര്‍ഘിക്കുന്നു. ഒരു തീവ്യവാദി കൊലക്കത്തിയുമായി സമ്മേളനഹോളിലേക്ക് കടക്കാന്‍ വഴിയൊരുക്കിയ ന്യുയോര്‍ക്ക് പോലീസ് എന്തൊരു പോലീസാണ്. ന്യുയോര്‍ക്ക് പട്ടണം എല്ലാത്തരം അക്രമകാരികള്‍ക്കും അഴിഞ്ഞാടാനുള്ള വേദയാണ്. പോലീസ് അവടെ നിഷ്‌ക്രിയരാണ്, പട്ടണംഭരിക്കുന്ന ഭരണാധികാരികളും. അക്രമം നടന്നുകഴിഞ്ഞിട്ട് അതിനെ അപലപിക്കാനല്ലാതെ അവരെക്കൊണ്ട് മറ്റൊന്നും സാധ്യമല്ല.

ബൈഡന്റെ ഭരണത്തിന്‍കീഴില്‍ അമേരിക്കയില്‍ ജനജീവിതം ഭീഷണിയിടെ നിഴലിലാണ്. അദ്ദേഹം വൈറ്റ് ഹൗസിലിരുന്ന് ഉറങ്ങുകയാണ്. ഇടക്കിടക്ക് ഉണരുമ്പോള്‍ പിച്ചുംപേയും പറയുന്നു. അങ്ങനെ ഉണര്‍ന്നപ്പോള്‍ റുഷുദിയുടെനേരെ നടന്ന അക്രമത്തെപറ്റി കേട്ടു., ഉടനെതന്നെ അതിനെ അപലപിക്കയും ചെയ്തു., എന്താ പോരെ. രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നിട്ട് തീവ്രവാദികളെ ഇരുകയ്യുംനീട്ടി സ്വാഗതം ചെയ്യുന്നു. സോമാലിയക്കാരിയായ ഒരു സ്ത്രീ കോണ്‍ഗ്രസ്സിലിരുന്ന് തീവ്രവാദം പ്രസംഗിക്കുന്നു. അവരെ കൊണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുത്തുവിട്ടവരുടെ ബുദ്ധി അപാരംതന്നെ. രാജ്യത്തിന്റെയൊരു ഗതികേട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക