Image

കേരള സെന്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു, എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മുഖ്യാതിഥി

Published on 17 August, 2022
കേരള സെന്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു, എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മുഖ്യാതിഥി

എല്ലാ വർഷത്തേയും പോലെ ഈ വർഷവും കേരള സെന്റർ ഓഗസ്റ്റ് 15 - ന് ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഓഗസ്റ്റ് 15 - ന് രാവിലെ പത്തുമണിക്ക് എല്ലാവരും കേരള സെന്ററിന്റെ അങ്കണത്തിൽ ഒത്തുകൂടി, എൽദോസ് കുന്നപ്പിള്ളിൽ, MLA, Col. തോമസ് സിറിയക് ചെമ്മങ്ങാട്ട്, ഇന്ത്യയുടെ വിമുക്ത ഭടന്മാർ എന്നിവരുടെ നേതൃത്വത്തിൽ വന്ദേമാതരവും ദേശീയ ഗാനവും ആലപിച്ചുകൊണ്ട് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. 

പതാക ഉയർത്തലിന് ശേഷം നടന്ന മീറ്റിംഗിൽ കേരള സെന്റർ പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.  നമ്മളെല്ലാവരും ഏകോദര സഹോദരങ്ങളാണെന്നും ഭാരതാംബയുടെ മക്കളാണെന്നുമുള്ള ബോധ്യമാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്കുണ്ടാകേണ്ടതെന്ന് അദ്ദേഹം എല്ലാവേരയും ഓർമ്മിപ്പിച്ചു. വിഭാഗീയത ഇല്ലാതെ എല്ലാവരെയും ഒന്നിച്ചണി നിരത്തി മുന്നോട്ടുപോകുന്ന ഒരു പ്രസ്ഥാനമാണ് കേരള സെന്റർ.  ഇന്ത്യയുടെ സ്വാതന്ത്ര്യം പരിരക്ഷിക്കുവാൻ വിമുക്ത ഭടന്മാർ ചെയ്ത സേവനത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. 

എൽദോസ് കുന്നപ്പിള്ളിൽ MLA തന്റെ സന്ദേശത്തിൽ അനേകായിരങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും  മറ്റെന്തിനേക്കഴിഞ്ഞും മാതൃ രാജ്യത്തെ സ്നേഹിച്ച വ്യക്തികളുടെ പിൻഗാമികളാണ് നമ്മളെന്നുള്ളത് നമുക്കഭിമാനകരമാണെന്നും എടുത്തു പറഞ്ഞു.  ഈ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടാതെ നമ്മൾ സൂക്ഷിക്കണമെന്നും അദ്ദേഹം എല്ലാവരെയും ഉത്‌ബോധിപ്പിച്ചു.  ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം അമേരിക്കയിൽ കേരള സെന്ററിൽ പതാക ഉയർത്തിക്കൊണ്ട് ആഘോഷിക്കുവാൻ സാധിച്ചതിൽ അദ്ദേഹം വളരെ സന്തോഷം പ്രകടിപ്പിച്ചു. 

ഇന്ത്യൻ ആർമിയിലെ കേണൽ എന്ന നിലയിൽ തന്റെ ജീവിതാനുഭങ്ങൾ വിവരിച്ചു കൊണ്ട് Col. സിറിയക് സ്വാതന്തൃ ദിന സന്ദേശം നൽകി.   Prof. തെരേസ ആന്റണി, മേരി ഫിലിപ്പ്, മാത്യു വട്ടക്കളം, ബേബി കോളങ്ങയിൽ, തെരേസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.  ലീല മാരേട്ട് MLA - യെ എല്ലാവർക്കും പ്രത്യേകമായി പരിചയപ്പെടിത്തി. ഒമാനിലെ ഇന്ത്യൻ സ്‌കൂളിന്റെ പ്രസിഡന്റും ലോക കേരള സഭ മെമ്പറുമായ സിദ്ദിഖ് ഹസ്സൻ പ്രത്യേക അതിഥി ആയി ഈ പരിപാടിയിൽ പങ്കെടുത്തു. കേരള സെന്റർ ബോർഡ് മെമ്പർ എബ്രഹാം തോമസായിരുന്ന ഈ പരിപാടിയുടെ മുഖ്യ കോഓർഡിനേറ്റർ.  എല്ലാവരും കൂടിയുള്ള ജനഗണമന ആലാപനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പര്യവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക