Image

തോമസ് വി. ജോണ്‍ (61) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു

Published on 17 August, 2022
തോമസ് വി. ജോണ്‍ (61) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു

കുര്യന്നൂര്‍ കോളഭാഗത്ത് പരേതരായ ജോണ്‍ തോമസിന്റേയും അന്നമ്മ ജോണിന്റേയും പുത്രന്‍ തോമസ് വി. ജോണ്‍ (ഷാജി, 61) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു. 

സോഫി തോമസ് ആണ് ഭാര്യ. ഷെര്‍വിന്‍, ഷെറില്‍ എന്നിവര്‍ മക്കളും, സാജു, ആന്‍സി എന്നിവര്‍ മരുമക്കളുമാണ്. 

പൊതുദര്‍ശനത്തിന്റെ ആദ്യഭാഗം ഓഗസ്റ്റ് 17-ന് ബുധനാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 8 വരെ 1085 ക്യാമ്പ് ഹില്‍ റോഡ്, ഫോര്‍ട്ട് വാഷിംഗ്ടണ്‍, പി.എ 19034-ലും, രണ്ടാം ഭാഗം ഓഗസ്റ്റ് 18-ന് വ്യാഴാഴ്ച  രാവിലെ 9 മുതല്‍ 10.30 വരെ D’Anjolell memmorial Homes 2811 west Chester Pike, Broomall, PA19008 ലും നടക്കും. അതിനുശേഷം 10.30 മുതല്‍ 11 വരെ സംസ്‌കാര ശുശ്രൂഷകളും എസ്.എസ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയില്‍ (1600 സൗത്ത് സ്‌പോറുള്‍ റോഡ്, സ്പ്രിംഗ് ഫീല്‍ഡ്, പി.എ 19064) സംസ്‌കാരവും നടക്കും. 

Obit News: Thomas V. John, Philadelphia

തോമസ് വി. ജോണ്‍ (61) പെന്‍സില്‍വേനിയയില്‍ അന്തരിച്ചുതോമസ് വി. ജോണ്‍ (61) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു
Join WhatsApp News
Thomas Jacob 2022-08-17 03:22:29
My Heartfelt Condolences 💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക