Image

ജിൽ ബൈഡനു കോവിഡ് സ്ഥിരീകരിച്ചു

Published on 17 August, 2022
ജിൽ ബൈഡനു കോവിഡ് സ്ഥിരീകരിച്ചു

പ്രഥമ വനിത ജിൽ ബൈഡനു കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ ബൈഡനു രണ്ടു തവണ കോവിഡ് വന്നപ്പോഴും അവർ ഡെലവെറിലെ വസതിയിൽ ആയിരുന്നു. ഇക്കഴിഞ്ഞ വാരാന്തത്തിൽ പ്രസിഡന്റും പ്രഥമ വനിതയും സൗത്ത് കരോലിനയിൽ ഒഴിവുകാലം ചെലവഴിച്ചു. 

തിങ്കളാഴ്ച ജലദോഷം ബാധിച്ചതിനെ തുടർന്ന് പി സി ആർ  ചെയ്തപ്പോഴാണ് ജിൽ ബൈഡൻ (71) പോസിറ്റീവാണെന്നു കണ്ടത്. അവർ സൗത്ത് കരോലിനയിലെ ഒരു സ്വകാര്യ വസതിയിൽ ഏകാന്ത വാസത്തിലാണെന്നു ഔദ്യോഗിക വക്താവ് അറിയിച്ചു. അഞ്ചു ദിവസമെങ്കിലും അവിടെ കഴിയും. 

രണ്ടു തവണ പ്രതിരോധ കുത്തിവയ്‌പും രണ്ടു തവണ ബൂസ്റ്ററും എടുത്ത ജിൽ ബൈഡനു രോഗ ലക്ഷണങ്ങൾ രൂക്ഷമല്ല. പാക്സ്ലോവിഡ് നൽകുന്നുണ്ടെന്നും വക്താവ് പറഞ്ഞു. രണ്ടു തവണ നെഗറ്റീവായിക്കഴിഞ്ഞാൽ വൈറ്റ് ഹൗസിലേക്കു മടങ്ങും. 

Jill Biden infected with Covid

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക