Image

'ഇത് ബ്രഹ്‌മാണ്ഡ സിനിമ'; പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വീഡിയോ

ജോബിന്‍സ് Published on 17 August, 2022
 'ഇത് ബ്രഹ്‌മാണ്ഡ സിനിമ'; പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വീഡിയോ

വമ്പന്‍ ബജറ്റില്‍ സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബര്‍ 8ന് കേരളത്തിലെ തിയേറ്ററുകളിലെത്തും.

കേരളം മറന്ന ചരിത്ര പുരുഷനെ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍ കുറിക്കുന്നു... 
.പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വര്‍ഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും 

പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും. അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്..
ഈ സിനിമ സാക്ഷാത്കരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക