Image

തെലുങ്കില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍

ജോബിന്‍സ് Published on 17 August, 2022
തെലുങ്കില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍

തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് സീതാ രാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ 50 കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി 50 കോടി നേടുന്നത് ഇത് ആദ്യമാണ്. 'സീതാരാമ'ത്തിലൂടെ തെലുങ്കില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്  ദുല്‍ഖര്‍ സല്‍മാന്‍.

റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്എ ബോക്‌സ് ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

'സീതാരാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു 'സീതാരാമം' ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക