Image

അക്കാഡമി അവാർഡ് നേടിയ സാഹിത്യകാരൻ നാരായനെ മരണശേഷം സ്മരിക്കുമ്പോൾ

ആൻസി സാജൻ Published on 17 August, 2022
അക്കാഡമി അവാർഡ് നേടിയ സാഹിത്യകാരൻ നാരായനെ മരണശേഷം സ്മരിക്കുമ്പോൾ

സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ നാരായന്റെ മരണമറിഞ്ഞ് ഫേസ്ബുക്കിൽ വന്ന ചില എഴുത്തുകളും കമന്റുകളും.
( ചിലരെ വാഴ്ത്താൻ മരണം കാരണമാകും.
ചിലർക്ക് അതു പോലും ഉണ്ടാകില്ല.)

ഫേസ് ബുക്കിൽ കണ്ട കുറച്ച് എഴുത്തുകളിലേക്ക്

ജോസ് ടി തോമസ് -

ഇത്രയേയുണ്ടായിരുന്നുള്ളൂ വീമ്പു പറയുന്ന കേരള സംസ്കാരം.
ഖസാക്കിനും അപ്പുറം പോയി പുതിയ മലയാളം സൃഷ്ടിച്ച പോസ്റ്റ് മാസ്റ്റർ നാരായന് മലയാളം വിക്കിപീഡിയയിൽ രണ്ടേ രണ്ടു വരി. 

ഗൂഗിളിൽ മലയാളത്തിൽ സെർച്ച് ചെയ്താൽ മരണശേഷമുള്ള പത്രവാർത്തകൾ മാത്രം. ഇംഗ്ലീഷ് സെർച്ചിൽ മനോരമ ഓൺലൈനിന്റെ ഒരൊറ്റ ഒബിച്വറി മാത്രം.

ഇന്നലെ മുതൽ ഫേസ്ബുക്കിൽ കണ്ട സകല നാരായൻ അനുസ്മരണങ്ങൾക്കും കീഴെ ഞാനിത് കോപ്പി പേസ്റ്റ് ചെയ്തുവരുന്നു:

"പുസ്തകപ്രസാധന ശാലകളിൽ നിന്നും വാർത്താമാധ്യമങ്ങളിൽനിന്നും ഉണ്ടായ ദുരനുഭവങ്ങൾ വർഷങ്ങൾക്കുമുമ്പ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതു വായിച്ച് കണ്ണു നിറഞ്ഞത് ഓർക്കുന്നു. ശ്രദ്ധാഞ്ജലി !

വാസുദേവൻ നായർമാരും പദ്മനാഭൻമാരും അവരുടെ ഓണപ്പതിപ്പുകളും വാഴ്ക വാഴ്ക.

ചന്ദ്രമതി ടീച്ചർ -

നാരായൻ. കൊച്ചരേത്തിയുടെ കഥകാരനുമായി അല്പകാലത്തെ പരിചയമേയുള്ളു. സാഹിത്യ അക്കാദമി ഹാളിലിരുന്ന് ഗോത്രകഥകൾ പറഞ്ഞുതന്നിരുന്നു.സൗമ്യമായ വ്യക്തിത്വം. നിത്യശാന്തി  നേരുന്നു. 

എം എ ബേബി  -  quoted in Deshabhimani - 

''ഇന്ത്യൻ ഭാഷകളിൽ നോവലെഴുതിയ ആദ്യത്തെ ഗോത്ര സമുദായാംഗമാണ് നാരായൻ. ‘കൊച്ചരേത്തി’യിലൂടെ നാരായൻ വച്ച ഈ വലിയ ചുവടു വയ്പ്, കൊളോണിയൽ കാലത്ത് ‘ഇന്ദുലേഖ’ എഴുതി ചന്തുമേനോൻ നടത്തിയതിന്‌ സമാനമാണ്. അടിമകളുടെ ഭാഷയിലുള്ള ആഖ്യാനമാണ് ഇവ രണ്ടും. വിമോചനത്തിന്റെ ഉദയസൂര്യനും.

കേരളത്തിലെ ഗോത്ര സമൂഹമായ മലയരയരുടെ ജീവിതത്തെക്കുറിച്ച് ഗോത്രത്തിലുള്ള ഒരാൾ എഴുതിയ നോവലാണ്‌ ഇത്‌. ‘ദി അരയ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിൽ ഓക്സ്ഫോർഡ്‌ യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ പാഠപുസ്തകവുമാണ്‌ കൊച്ചരേത്തി.

നമ്മുടെ ഗോത്രജീവിതം ഇത്രയേറെ പകർത്തിവച്ച മറ്റൊരു എഴുത്തുകാരനില്ല. അദ്ദേഹത്തിന്റെ നിര്യാണം മലയാളഭാഷയ്ക്കും കേരളസമൂഹത്തിനും ഉണ്ടാക്കുന്ന വിടവ് നികത്താൻ പുതിയ തലമുറയിൽനിന്ന് എഴുത്തുകാർ ഉണ്ടായിവരണം.''

ചില കമന്റുകൾ കൂടി

മലയാള സാഹിത്യമെന്നാൽ സ്വന്തം വേലിക്കകം മാത്രമാണെന്നു കരുതുന്നവർക്കും അവരുടെ വാഴ്ത്തുപാട്ടുകാർക്കും അയൽപക്കത്തെ കാഴ്ചകളിലേക്കു തുറക്കുന്ന കണ്ണുകളില്ല.

ആദിവാസി / ഗോത്ര എഴുത്തുകാരനായ നാരായൻ എന്ന രീതിയിലാണ് മാദ്ധ്യമങ്ങൾ വാർത്ത പറഞ്ഞത്. സാഹിത്യ അക്കാദമി അവാർഡുകളൊക്കെ വാങ്ങിയിട്ടും വാഴ്ത്തുപാട്ടുകാരെ ആരേയും കണ്ടില്ല. ലൈവ് കാഴ്ചകളും കണ്ടില്ല.

തിരസ്കരിക്കപ്പെട്ട പ്രതിഭ

ഇല്ല, എല്ലാ തിരസ്കൃതരും മടങ്ങിവരുന്നു. ചരിത്രത്തിന്റെ കാവ്യനീതി അങ്ങനെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക