Image

ജിഐസിസി ഗോള്‍വെ ഓണം സെപ്റ്റംബര്‍ മൂന്നിന്

Published on 17 August, 2022
 ജിഐസിസി ഗോള്‍വെ ഓണം സെപ്റ്റംബര്‍ മൂന്നിന്

 

ഗോള്‍വേ: ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (ജിഐസിസി)യുടെ നേതൃത്വത്തില്‍ ഓണാഘോഷം സെ പ്റ്റംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 10ന് ആരംഭിയ്ക്കുന്നു. ഗോള്‍വേയിലെ Salthill ഉള്ള Leisureland ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സജ്ജമാക്കുന്നത്.


വാശിയേറിയ വടംവലി മത്സരത്തിനുശേഷം, റോയല്‍ കാറ്ററേഴ്‌സ് ഡബ്ലിന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, തുടര്‍ന്ന് ഗോള്‍വേയിലെ കലാകാര·ാരുടെ വിവിധ കലാപ്രകടനങ്ങളും,ന്ധസോള്‍ ബീറ്റ്‌സ്ന്ധ ഡബ്ലിന്‍ ഒരുക്കുന്ന ഗംഭീര ഗാനമേളയും ഉണ്ടായിരിക്കും. ഒരിടവേളയ്ക്കു ശേഷം എത്തുന്ന ആദ്യത്തെ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ഗോള്‍വെജിയന്‍സ് കലാപരിപാടികള്‍ പ്രാക്ടീസ് ചെയ്തും മറ്റു തയ്യാറെടുപ്പുകള്‍ നടത്തിയും അത്യന്തം ഉത്സാഹത്തോടെയും ആവേശത്തോടെയും കാത്തിരിക്കുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ അയര്‍ലന്‍ഡിലെത്തിയിരിക്കുന്ന മലയാളികളുടെ ആദ്യത്തെ ഐറിഷ് ഓണവും ആയിരിക്കുമെന്ന പ്രത്യേകത ഉള്ളതിനാല്‍ ഇക്കുറി ഏവരുടെയും സജീവ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. തദവസരത്തില്‍ ജിഐസിസി കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്‍സ്പിരേഷന്‍ - 2021 കളറിംഗ് ആന്‍ഡ് ഡ്രോയിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കപെടുന്നതാണ്. എല്ലാ വിജയികളെയും ഈ ഓണാഘോഷത്തിലേയ്ക്ക് ക്ഷണിക്കുന്നതായും ഏകഇഇ അറിയിച്ചു.


GICC ഓണം- 2022ന് ഏഷ്യാലാന്‍ഡ് ഗോള്‍വേ , ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഫുഡ് ഗോള്‍വേ എന്നി സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നു.

ഓണാഘോഷത്തിന്റെ ടിക്കറ്റുകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടി ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0876450033 / 0877765728 എന്നി നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ടിക്കറ്റ് ബുക്കിംഗ് ലിങ്ക് ::https://pretix.eu/gicc/onam222/

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക