ഇന്ത്യ ഉത്സവ് : ലുലുവില്‍ ആസാദി കാ അമൃത് മഹോത്സവ്

Published on 17 August, 2022
 ഇന്ത്യ ഉത്സവ് : ലുലുവില്‍ ആസാദി കാ അമൃത് മഹോത്സവ്

 

അബുദാബി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് ന്ധഇന്ത്യ ഉത്സവ്ന്ധ - ആസാദി കാ അമൃത് മഹോത്സവിന് ലുലുവില്‍ സമാരംഭം. ലുലു ഗ്രൂപ്പ് അവരുടെ 235 ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇന്ത്യ ഉത്സവ് സംഘടിപ്പിക്കുന്നത്.


അബുദാബിയിലെ അല്‍ വഹ്ദ മാളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, ലുലു ഗ്രൂപ്പ് സിഇഒ സൈഫീ രൂപാവാല, എന്നിവരുടെ സാന്നിധ്യത്തില്‍ യുഇഎയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍ ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു.

അതേസമയം, മറ്റ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ ഓരോ രാജ്യത്തെയും അതത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

76 മാത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ രാജ്യം ആഗോള സാന്പത്തിക ശക്തിയായി മാറുകയാണെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില്‍ മുന്‌പെങ്ങുമില്ലാത്ത സഹകരണമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

യുഎഇയിലെ ജനതയ്ക്കായി ഏറ്റവും ഉയര്‍ന്ന ഗുണമേ·യുള്ള ഭക്ഷണവും ഭക്ഷ്യേതര ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉത്സവ് ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ 10,000-ത്തിലധികം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രത്യേക പ്രൊമോഷന്‍ നടത്തുന്നുണ്ട്.

നിരവധി ഷോകളും മത്സരങ്ങളും സെലിബ്രിറ്റി സന്ദര്‍ശനങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സന്പന്നമായ സാംസ്‌കാരിക വൈവിധ്യം 'ഇന്ത്യ ഉത്സവി'ലൂടെ ജനങ്ങള്‍ക്ക് നേരിട്ട് ആസ്വദിക്കാം.

അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക