ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 17 August, 2022
 ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 8ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സ്ഥാനപതി സിബി ജോര്‍ജ് പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.


കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ഥാനപതി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയും കുവൈറ്റും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും കുവൈറ്റ് ഭരണാധികാരികള്‍ക്കും സര്‍ക്കാരിനും അംബാസഡര്‍ പ്രസംഗത്തില്‍ നന്ദി പറഞ്ഞു.


ക്വിസ് വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പരിപാടിയുടെ തത്സമയം സംപ്രേഷണം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കോവിഡ് മഹാമാരിയുടെ പിടിയിലായതിനാല്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക