Image

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്ലോബല്‍ പ്രവാസി യൂണിയന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Published on 17 August, 2022
 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്ലോബല്‍ പ്രവാസി യൂണിയന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

ദുബായ്: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്ലോബല്‍ പ്രവാസി യൂണിയന്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്, ജി വേള്‍ഡ് പ്രിവിലേജ് കാര്‍ഡ് എന്നിവര്‍ സംയുകതമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കരാമയില്‍ വെച്ചു നടന്ന നാലു ദിവസത്തെ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം യാബ് ലീഗല്‍ ഗ്രൂപ്പ് സിഇഒ യും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി നിര്‍വഹിച്ചു.


ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഗ്ലോബല്‍ പ്രവാസി യൂണിയന്‍ യുഎഇ ജനറല്‍ സെക്രട്ടറി രാഗേഷ് മാവില വിശദമാക്കി. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നതും വിസിറ്റ് വിസയില്‍ ഉള്ള പ്രവാസികള്‍ക്കും മെഡിക്കല്‍ ക്യാമ്പ് കൂടുതല്‍ ഗുണം ചെയ്തു.


ചടങ്ങില്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് മാര്‍ക്കറ്റിംഗ് ഹെഡ് സന്തോഷ് കുമാര്‍, ഗ്ലോബല്‍ പ്രവാസി യൂണിയന്റെ ഷാര്‍ജ സെക്രട്ടറി സുനില്‍ കുമാര്‍, യുഎഇ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹംസ സാഹിബ്, ട്രഷറര്‍ സുബൈര്‍ മാര്‍ത്താണ്ഡന്‍, ജി വേള്‍ഡ് പ്രിവിലേജ് കാര്‍ഡ് പ്രതിനിധി ഐശ്വര്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക