Image

മമ്മൂട്ടി- ബി ഉണ്ണികൃഷ്ണന്‍ ചിത്രം - ക്രിസ്റ്റഫര്‍

ജോബിന്‍സ് Published on 18 August, 2022
മമ്മൂട്ടി- ബി ഉണ്ണികൃഷ്ണന്‍ ചിത്രം - ക്രിസ്റ്റഫര്‍

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അടക്കം ഇന്നാണ് പുറത്തെത്തിയത്. 'ക്രിസ്റ്റഫര്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്നാണ് ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷന്‍ ആണ്.

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, നിര്‍മ്മാണ നിര്‍വ്വഹണം അരോമ മോഹന്‍, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക