Image

ഗവര്‍ണര്‍ സാറേ, കളി പിണറായിയോടോ ? ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്   Published on 18 August, 2022
ഗവര്‍ണര്‍ സാറേ, കളി പിണറായിയോടോ ? ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

ഗവര്‍ണര്‍ സാബേ, ബെറ്റ് വെക്കാനുണ്ടോ? ഞങ്ങളുടെ മുഖ്യമന്ത്രിയുമായുള്ള ഈ കളിയില്‍ താങ്കള്‍ തോറ്റു തുന്നം പാടും . മലയാളത്തില്‍ പറഞ്ഞത് ശരിക്കും തലയില്‍ കയറുന്നില്ലെങ്കില്‍ ഇംഗ്ലീഷില്‍ കൂടി പറയാം Don't underestimate our beloved leader Pinarai 

ഇന്നത്തെ പത്രങ്ങള്‍ വായിച്ചതോടെ മലയാളികളെല്ലാം വാശിയേറിയ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  കണി കണ്ടു ഉണര്‍ന്നത്  പോലെ . ഒരുവശത്ത് ഈറ്റപ്പുലി പോലെ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ! ഇന്നലെ ഗവര്‍ണര്‍ക്കെതിരെ ഗോളടിച്ചു ജയാരവം മുഴക്കി നിന്ന പിണറായി മറു ഗോള്‍ തിരിച്ചുകിട്ടിയ ചമ്മലില്‍ മറുഭാഗത്ത് . പിണറായി ഇനി ഗോള്‍ അടിക്കുമോ ? ഗവര്‍ണറുടെ സ്മാഷുകള്‍ ഇനിയും ഉതിര്‍ക്കുമോ? ഇത്തരം ആലോചനകളുമായാണ് ജനം ഇന്ന്  പ്രഭാത ഭക്ഷണം കഴിച്ചത് തന്നെ, എങ്ങും ഉദ്വേഗം ! 

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള സൗഹൃദ ടൂര്‍ണമെന്റുകള്‍  നമുക്ക് പതിവുകാഴ്ചകള്‍ ആണല്ലോ ഓരോ മത്സരം കഴിയുമ്പോഴും ഗവര്‍ണര്‍ വിചാരിച്ച ഒരു പ്രൈവറ്റ് സെക്രട്ടറിയോ, കാറോ, ടൂറോ സമ്മാനം ഗവര്‍ണര്‍ക്ക് , അദ്ദേഹത്തിന്റെ വിജയാഹ്ളാദം  ഇത് ആണ് പതിവ് . കളി തുടങ്ങുമ്പോള്‍ തന്നെ ഗവര്‍ണര്‍ ഇച്ഛിക്കുന്നത് എന്തെന്ന് മുഖ്യന്  പിടികിട്ടും പിന്നീടതു മുഖ്യന്‍ നല്ലൊരു വൈദ്യനെ പോലെ കല്‍പിക്കുകയും ചെയ്യും . കാര്യം നേടാന്‍ പലരും പലതരം കാലുകള്‍ പിടിക്കാറുണ്ടല്ലോ  അതിലും നല്ലതാണ് പാരിതോഷികം നല്‍കല്‍ എന്ന തിയറി ഇത്ര ഭംഗിയായി വേറെ ആര്‍ക്കാണ് നടപ്പിലാക്കാനാവുക? 

ഇത്തവണ നടക്കുന്നത് കളിയല്ല വേറെ ആര്‍ക്കോ വേണ്ടിയുള്ള 'കക്കളി' . മലയാളികള്‍ അതിന് 'കൊട്ടേഷന്‍ ഗെയിം' എന്നു പറയും . ഏറ്റവും നല്ല രീതിയില്‍ അത് നടത്തിക്കുകയും ദൃശ്യ ഭംഗിയോടെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത ചലച്ചിത്ര പ്രതിഭകള്‍ ഉള്ള നാടാണ് നമ്മുടെ സാംസ്‌കാരിക കേരളം . ഇത്തരം കേസുകളില്‍ പെടുന്നവര്‍ക്ക് അന്തസ്സോടെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നടക്കാന്‍ ഊന്നു വടിയായ നല്ലൊരു വാക്കും നാം മലയാളികള്‍ കണ്ടെത്തിയിട്ടുണ്ടല്ലോ . നാം ഇപ്പോള്‍ പ്രതിപാദിക്കുന്ന കേസിലെ 'അതിജീവിത' മുഖ്യന്‍ ആവുന്നത് അല്ലേ തിരക്കഥക്ക് പുതുമ ഉണ്ടാകാന്‍ അനുയോജ്യം? 

മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ  പ്രിയപത്‌നി പ്രിയക്ക്  യൂണിവേഴ്‌സിറ്റി 
അസോസിയേറ്റ് പ്രൊഫസര്‍ പദവി നല്‍കിയതിനാണ് ഈ പുകില്‍ എന്നോര്‍ക്കണം . അതേ യൂണിവേഴ്‌സിറ്റിയിലെ വി.സിയുടെ പുന:നിയമനം നടത്തിയപ്പോള്‍ പോലുമില്ലാത്ത വീറും വാശിയും ഗവര്‍ണര്‍ കാണിക്കേണ്ട ഒരു കാര്യവുമില്ല ഇനി എന്തെങ്കിലും ചോദിച്ചു വാങ്ങാന്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞാല്‍ പോരെ? സ്വന്തം സെക്രട്ടറിക്കു വേണ്ടി ഒരു പൂ ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ നല്‍കാന്‍ തയ്യാറുള്ള മഹാമനസ്‌കന്‍ ആണ് പിണറായി എന്ന് അദ്ദേഹത്തോട് നാമൊന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ

ഇതിനൊക്കെ പിന്നില്‍ ഉള്ളത് 'മുരളീനാദം'  തന്നെ ഇവിടെയൊക്കെ ചന്ദനക്കുറിയിട്ട്  കറങ്ങിനടന്ന്  ആരിഫ്  ഖാന്‍ ഉള്‍പ്പെടെയുള്ള  പലരെയും ഉപരാഷ്ട്രപതി ആക്കാമെന്ന് മോഹിപ്പിച്ച കക്ഷി തന്നെ .  ആ കക്ഷിയാണ് ഗവര്‍ണറുടെ വഴിയും വെളിച്ചവും . അങ്ങേരുടെ ഉപദേശം എന്താണെന്ന് മുഖ്യന്  ഇന്റലിജന്‍സ് ചോര്‍ത്തിക്കൊടുത്തു. ഏതു ബില്ലും പിണറായി പാസാക്കിക്കോട്ടെ നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം  ഒപ്പിടുന്നതിനു മുമ്പ് കുറച്ചുദിവസം ആലോചിക്കാമല്ലോ , അതാണ് പോലും 'മുരളീതന്ത്രം' അതനുസരിച്ച് ഗവര്‍ണര്‍ വിമാനം പിടിക്കുന്നു ടൂറെല്ലാം കഴിഞ്ഞു 10 ദിവസം കഴിഞ്ഞു തിരിച്ചെത്തും , പിന്നെ തിരക്കിട്ട് വിളിച്ചുകൂട്ടിയ  നിയമസഭ പാസാക്കിയ ബില്ല് മുന്നില്‍ വരും ഒപ്പിടേണ്ട കാര്യം കുറച്ചുദിവസം ആലോചിക്കാം നിയമമനുസരിച്ച് തന്നെ രാഷ്ട്രപതിക്ക് അയക്കാം മുര്‍മു മാഡത്തിനും ആലോചിക്കാമല്ലോ  അതിനുശേഷം തിരിച്ച് അയക്കാം . അയക്കലും  തിരിച്ചയക്കലും  ആലോചിക്കലും കഴിയുമ്പോള്‍ ഒരു ആറുമാസം തട്ടി നീക്കാം അപ്പോള്‍ സഖാക്കള്‍ ചോദിക്കും : പിണറായി സഖാവേ, ഇതിനാണോ തിരക്കിട്ട് നിയമസഭ സമ്മേളനം വിളിച്ചു കൂട്ടിയത് ? 

എന്നാല്‍ , ഗവര്‍ണര്‍ സാബേ,  അങ്ങനെ ഒരു ചോദ്യം പിണറായിക്ക്  കേള്‍ക്കേണ്ടി വരില്ലെന്ന് ഉറപ്പ് ! അതൊക്കെ കേള്‍ക്കാതെ തന്നെ ഗവര്‍ണറെ കൊണ്ട് ഒപ്പിടുവിക്കാനുള്ള തന്ത്രം ഒക്കെ ഞങ്ങളുടെ മുഖ്യന്  അറിയാം ഏതോ, ഒരു സിനിമയില്‍ ഇന്നസെന്റ് ഇല്ലാത്ത ലോട്ടറിയടിച്ചു തിലകനെ മൂക്ക് കൊണ്ട് ;ക്ഷ' വരപ്പിക്കുമെന്ന്   വീരസ്യം പറഞ്ഞു പുരക്ക് ചുറ്റും ഓടി നടന്നില്ലേ  മലയാളികളായ  ഞങ്ങള്‍ക്ക് ആ രംഗമാണ് ഓര്‍മ വരുന്നത് ഗവര്‍ണര്‍ സാബേ,  ഞങ്ങളെ ചിരിപ്പിക്കല്ലേ ...

വാല്‍ക്കഷണം : ഓണം പ്രമാണിച്ചാണെങ്കിലും ശിവന്‍കുട്ടി മന്ത്രിയെ  ഊഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍ റിയാസ്  മന്ത്രി ഒരു മടിയും കാണിച്ചില്ല ഒന്നു ഉലഞ്ഞാടിയപ്പോഴേക്കും ശിവന്‍കുട്ടിയുടെ 'തലക്ക് ഒരു കറക്കം'  ഭാവി മുഖ്യന്‍ അല്ലേ തന്നെ ആട്ടി കൊണ്ടിരിക്കുന്നതെന്ന  ഒരു ചിന്ത , പിന്നെ ഒരു ഷോക്ക് ആണ് , ഉടന്‍ ചാടി ഇറങ്ങി . തിരക്കിട്ട് ചാടിയപ്പോള്‍ വീണു പല്ല് പോകാത്തത് ഭാഗ്യം. റിയാസിനെ  ഊഞ്ഞാലില്‍ നിര്‍ബന്ധപൂര്‍വ്വം ശിവന്‍ മന്ത്രി പിടിച്ചിരുത്തി നീട്ടി പാടി : പൊന്നോണം വരുന്നേ... 

കെ.എ ഫ്രാന്‍സിസ്  

Join WhatsApp News
Beautiful News 2022-08-18 15:59:39
There is the beautiful news related to our Eternal Home as well as the upcoming occasion of the Feast of the Queenship of The Mother , on 8/ 22 , to rejoice that each of us is a child of The Queen - a truth as a blessed reprieve amidst the torrents ofnews of the fallen traits and nuances of the politics ... The Gen audience of the Holy Father yest, with the endearing presence of the child who walked up to the stage , standing there so attentively ..at the 53 min mark - would not our Lord and His Mother desire just that, of each of us ....https://www.youtube.com/watch?v=AP44K4a6oCs He likley sensed the goodnes of a heart that trusts that 'after all is said and done , we are loved infiniltly ' as mentioned in the Joy of the Gospel ..a God who loves us ,giving us the means for us to have the true freedom to love and trust , set free of the fallen traits that came with our rebellion in The Garden - as carnality with its unruly appetites .. .. The Work of Redemption , the coming of the Holy Spirit helping us to be victorious agents in the midst of the dance of evil ,as the spiritual warfare around us , in us ...the Scriptures narrating same , esp. in important moments in life such as weddings , to awaken in us the desire to be vigilant , to try to live in holiness, ready to seek out His mercy for the wounds .. . allowing The Spirit of Holy innocent Love , with the aid of The Mother , to help us to become like that little child standing there near the Holy Father .... FIAT !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക