Image

ഷൂട്ടിംഗിനിടെ അപകടം; നടന്‍ നാസറിന് പരിക്ക്

ജോബിന്‍സ് Published on 19 August, 2022
ഷൂട്ടിംഗിനിടെ അപകടം; നടന്‍ നാസറിന് പരിക്ക്

ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ തെന്നിന്ത്യന്‍ നടന്‍ നാസറിന് പരുക്ക്. തെലങ്കാന പൊലീസ് അക്കാദമിയില്‍ വെച്ച് നടന്ന 'സ്പാര്‍ക്ക്' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരുക്കേറ്റത്.

നാസര്‍ സ്റ്റെപ്പില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.സുഹാസിനി, മെഹ്‌റീന്‍ പിര്‍സാദ, സായാജി ഷിന്‍ഡെ തുടങ്ങിയവരും നാസറിനൊപ്പം ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു.

ചെറിയ പരുക്ക് മാത്രമാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ നടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന.നിലവില്‍ 'ദ ലെജന്‍ഡ്' ആണ് നാസറിന്റേതായി റിലീസ് ചെയ്ത ചിത്രം.

ഈ സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് നടന്‍ സിനിമയില്‍ അവതരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക