Image

പാപ്പന്‍ 50കോടി ക്‌ളബ്ബില്‍

ആശാ പണിക്കർ Published on 19 August, 2022
പാപ്പന്‍ 50കോടി ക്‌ളബ്ബില്‍

ജോഷി-സുരേഷ്‌ ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ പാപ്പന്‍ 50കോടി ക്‌ളബ്ബില്‍ കടന്നു. ചിത്രം 25 ദിവസം പിന്നിടുമ്പോഴും അമ്പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്‌.


കേരളത്തില്‍ പാപ്പന്‍ റിലീസ്‌ ചെയ്‌ത്‌ 250 ലധികം തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നു. രണ്ടാം വാരം
കേരളത്തിനു പുറത്തുപ്രദര്‍ശിപ്പിച്ചപ്പോള്‍ തിയേറ്ററുകളുടെ എണ്ണം 600 കടന്നിരുന്നു.


ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശം സീ5 നെറ്റ്വര്‍ക്കിനാണ്‌. റെക്കോര്‍ഡ്‌ തുകയ്‌ക്കാമ്‌ ചിത്രത്തിന്റെ അന്യ
#ംസ്ഥാന വിതരണാവകാശം വിറ്റു പോയത്‌. ചിത്രം ഈ ആഴ്‌ച യൂറോപ്പിലും യു.കെയിലുംപ്രദര്‍ശനത്തിനെത്തും. ആര്‍. ജെ ഷാന്‍രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ഗോകുലംഗോപാലം, ഡേവിഡ്‌ കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ്‌. ഗോകുലം മുവീസും ഡ്രീംബിഗ്‌ ഫിലിസും ചേര്‍ന്നാണ്‌ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്‌.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക