Image

'തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ലാ, എന്നാലും വന്നേക്കണേ'  ന്നാ താന്‍ കേസ്‌ കൊട്‌'.യു.കെ, അയര്‍ലന്റ്‌ റിലീസിങ്ങിനായി പുതിയ പരസ്യ വാചകം

ആശാ പണിക്കർ Published on 19 August, 2022
'തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ലാ, എന്നാലും വന്നേക്കണേ'  ന്നാ താന്‍ കേസ്‌ കൊട്‌'.യു.കെ, അയര്‍ലന്റ്‌ റിലീസിങ്ങിനായി പുതിയ പരസ്യ വാചകം

റിലീസിനു മുന്നോടിയായിട്ടുള്ള പരസ്യ വാചകം കാരണം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും അതോടൊപ്പം വിവാദത്തിലാവുകയും ചെയ്‌ത ചിത്രമാണ്‌  ന്നാ താന്‍ കേസ്‌ കൊട്‌'. തിയേറ്ററിലേക്കുള്ള വഴിയില്‍
കുഴിയുണ്ട്‌ എന്നാലും വന്നേക്കണേ, എന്നായിരുന്നു പരസ്യ വാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന അവസരത്തില്‍ ഈ പരസ്യവാചകം വലിയ തോതിലുള്ള ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും വഴി തെളിച്ചു. പലരും സിനിമ ബഹിഷ്‌ക്കരിക്കുമെന്ന്‌ ആഹ്വാനം ചെയ്‌തു. ഇതിനെയെല്ലാം പിന്തള്ളിയാണ്‌ഇപ്പോള്‍ ചിത്രം മികച്ച വിജയം നേടുന്നത്‌.


ഇപ്പോഴിതാ, യു.കെ, അയര്‍ലന്റ്‌ റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററാണ്‌ ശ്രദ്ധേയമാകുന്നത്‌.
 തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ലാ. എന്നാലും വന്നേക്കണേ' എന്നതാണ്‌ പരസ്യവാചകം. കുഞ്ചാക്കോ
ബോബനെ നായകനാക്കി രതീഷ്‌ ബാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ചിത്രം വലിയ വിജയം നേടിമുന്നേറുകയാണ്‌. ചിത്രം ഇതിനകം തന്നെ 25 കോ#ി കളക്ഷനും മറി കടന്ന്‌ മുന്നേറുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക