Image

യുക്മ കേരളാപൂരം വള്ളംകളി - 2022 ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 19 August, 2022
 യുക്മ കേരളാപൂരം വള്ളംകളി - 2022 ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

 

ലണ്ടന്‍: യുക്മ കേരളാപൂരം വള്ളംകളി - 2022 ന് ആവേശം പകരാന്‍ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായ ഉണ്ണി മുകുന്ദന്‍ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനും ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ്.


വള്ളംകളിയുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതിനിടയില്‍ വന്ന ഈ വാര്‍ത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവര്‍ക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.


വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake, Station Road, Wath - Upon - Dearne, Rotherham,
South Yorkshire, S63 7DG

അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക