ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.

Published on 19 August, 2022
 ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.

 

റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിന്‍ ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട്, വൈസ് പ്രസിഡന്റ് സലീംകളക്കര, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദീഖ് കല്ലുപറമ്പന്‍. ജില്ലാ ഭാരവാഹികളായ സമീര്‍ മാളിയേക്കല്‍, വിനീഷ് ഒതായി, സൈനുദ്ധീന്‍, ശിഹാബ് അരിപ്പന്‍, ഭാസ്‌കരന്‍ മഞ്ചേരി, ഷാനവാസ് ഒതായി, ഉണ്ണികൃഷ്ണന്‍, നൗഷാദ്, ഭാസ്‌കരന്‍,അന്‍സര്‍ നൈതല്ലൂര്‍, മുഹമ്മദ് എടക്കര, അന്‍ഷദ്, ഷറഫു ചിറ്റന്‍, ജലീല്‍ സി.ടി, ശിഫ ഏരിയ അംഗങ്ങളായ, ഷുക്കൂര്‍, ബൈജു, ഷൌക്കത്ത്, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഹമൂദ്, അഫീഫ്, സാദിക്ക് വടപ്പുറം, എന്നിവര്‍ ക്യാമ്പയിന്ന് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും സെക്രട്ടറി അബൂബക്കര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് മെമ്പര്‍ഷിപ്പിന്റ ആദ്യ കോപ്പി സലീം കളക്കരക്ക് നല്‍കി നിര്‍വഹിച്ചു.

ഷക്കീബ് കൊളക്കാടന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക