Image

ഡോ. ബാബു സ്റ്റീഫനെയും ഡോ. കലാ ഷാഹിയെയും വാഷിംഗ്ടൺ ഡിസി മലയാളികൾ ആദരിച്ചു 

Published on 20 August, 2022
ഡോ. ബാബു സ്റ്റീഫനെയും ഡോ. കലാ ഷാഹിയെയും വാഷിംഗ്ടൺ ഡിസി മലയാളികൾ ആദരിച്ചു 

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ബാബു സ്റ്റീഫനും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.കലാ ഷാഹിയും വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ സ്നേഹാദരം ഏറ്റുവാങ്ങി. 

ഡോ.ബാബു സ്റ്റീഫനും ഡോ. കലാ ഷാഹിയും  പ്രാദേശിക സംഘടനകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിൽ നിന്നുള്ള ഡോ. മധു നമ്പ്യാർ ഏവരെയും സ്വാഗതം ചെയ്തു. ഒരു ദേശീയ സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും ഒരേ റീജിയനിൽ നിന്നുള്ളവർ തന്നെ ആയി എന്ന അപൂർവതയും ചൂണ്ടിക്കാട്ടി.


ഡോ. ബാബു സ്റ്റീഫന്റെയും ഡോ. കലാ ഷാഹിയുടെയും നേതൃത്വത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫൊക്കാന കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നും ആശംസിച്ചു. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ ലോക്കൽ അസോസിയേഷനുകൾക്ക് ഡോ.ബാബു സ്റ്റീഫൻ നൽകിയ സഹായങ്ങൾക്ക്,
അംഗങ്ങൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും കൂട്ടിച്ചേർത്തു.
പ്രമുഖ ഹെൽത്ത് കെയർ കമ്പനിയുടെ സിഇഒയും എസ്എം റിയാലിറ്റിയുടെ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ,വാഷിംഗ്ടൺ ഏരിയയിലെ മലയാളികൾക്ക് പ്രയോജനകരമായ നിരവധി കമ്മ്യൂണിറ്റി സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഫൊക്കാന ഓർലാൻഡോ-ഡിസ്നി ഗ്ലോബൽ കൺവൻഷന്റെ കിക്ക്-ഓഫ് 2022 മെയ് 5-ന് ഡോ. ബാബു സ്റ്റീഫന്റെ വസതിയിൽ നടക്കുന്ന സമയത്ത്, കെഎജിഡബ്ലിയു ഉൾപ്പെടെയുള്ള സംഘടനകൾ ഒരുമിച്ച് ചേർന്നാണ് അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഗംഭീരമായ ക്യാമ്പെയിനിങ്ങും നടന്നു.
ഒർലാൻഡോയിൽ അടുത്തിടെ സമാപിച്ച ഗ്ലോബൽ കൺവൻഷനോടൊപ്പം നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അദ്ദേഹവും അനുയായികളും കഠിനമായി പരിശ്രമിച്ചിരുന്നു.അതിന്റെ ഫലമായാണ് 2022-2024-ലെ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചേർന്നത്. 
പലരുടെയും ഹൃദയം കവർന്ന ഉദ്ഘാടന നൃത്തം ഉൾപ്പെടെ  വാഷിംഗ്ടൺ ഏരിയയിൽ നിന്നുള്ളവരുടെ നിരവധി സാംസ്കാരിക പരിപാടികളും കൺവൻഷനിടയിൽ  അവതരിപ്പിച്ചിരുന്നു.
ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയിൽ അടുത്ത രണ്ട് വർഷങ്ങളിൽ സംഭവിക്കാൻ പോകുന്ന സുപ്രധാന മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന വാക്കുകളിലൂടെ സദസ്സിനെ കയ്യിലെടുത്തു. 


സമൂഹത്തെ മികച്ച രീതിയിൽ സേവിക്കുന്ന ഫൊക്കാനയെ ആധുനികവൽക്കരിക്കുക എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. 
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നേതൃപാടവവും അനുഭവപരിചയവും പ്രതിബദ്ധതയും , ആ വാക്കുകൾ വിശ്വാസത്തിലെടുക്കാൻ കാരണമായി. 
വാഷിംഗ്ടൺ ഡിസിയിലെ  പ്രാദേശിക അസോസിയേഷനുകളുടെ പിന്തുണയോടെ 2024ൽ  പ്രൗഢ ഗംഭീരമായ ഫൊക്കാന ദേശീയ കൺവെൻഷൻ കൊണ്ടുവരുമെന്നും അറിയിച്ചു.
ലോകമെമ്പാടുമുള്ള കേരളീയരുടെ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ട്  പല പ്രധാന സംരംഭങ്ങളും അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്.

ഡോ. മാത്യു തോമസ്, ഫാ. റോബി, ലക്ഷ്മിക്കുട്ടി പണിക്കർ,വർഗീസ് സ്കറിയ, യൂസഫ് ഹമീദ്, വിൻസൺ പാലത്തിങ്കൽ, ജെയിംസ്
ജോസഫ്, മനോജ് മാത്യു എന്നിവർ ഡോ. ബാബു സ്റ്റീഫനെന്ന നേതാവിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു.
 നേപ്പാളിൽ നിന്നെത്തിയ  ഫാ. റോബി എന്ന വൈദികൻ ഡോ. ബാബു സ്റ്റീഫനെ നേപ്പാളി ഭാഷയിൽ ആദരിച്ചു. ഫൊക്കാന ശക്തിയാർജ്ജിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മികച്ച പ്രവർത്തനം നടത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.ഫൊക്കാനയ്ക്ക് ഏറ്റവും മികച്ചത് നൽകാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും അഭ്യർത്ഥിച്ചു. 

2020-2022 ൽ ഫൊക്കാനയുടെ നൂറുകണക്കിന് അംഗങ്ങളുള്ള വിമൻസ് ഫോറം ചെയർ ആയിരുന്ന ഷാഹി, നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ. കലാ ഷാഹി കെ.എ.ജി.ഡബ്ല്യു എന്റർടൈൻമെന്റ് ടീം അംഗവും ഡിസി മലയാളികൾക്കിടയിൽ ദീർഘകാലമായി സുപരിചിതയുമായ  
കമ്മ്യൂണിറ്റി നേതാവാണ്.ഫോക്കാനയുടെ സെക്രട്ടറി എന്ന നിലയിൽ ഡോ. കലാ ഷാഹിക്ക് എല്ലാവിധ വിജയങ്ങളും ചടങ്ങിൽ ആശംസിച്ചു. ക്യാപിറ്റൽ റീജിയൻ ആർവിപി ജോൺസൺ തങ്കച്ചൻ, മുൻ ജോയിന്റ് ട്രഷറർ വിപിൻ രാജ്, സുരേഷ് രാജ് എന്നിവർ യാത്രയിലായിരുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാനായില്ല.
ഫൊക്കാന ഗ്ലോബൽ കൺവെൻഷനിൽ സ്പെല്ലിംഗ് ബീ ചാമ്പ്യനും കലാതിലകവുമായ ആതിര ഷാഹിയുടെ മികവിനും ഡിസി മലയാളികൾ അംഗീകാരം നൽകി. കെഎജിഡബ്ലിയു മുൻ പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പണിക്കർ ആതിര ഷാഹിക്ക് പൂച്ചെണ്ട് സമ്മാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക