Image

ഇങ്ങനെയും ചെയ്യുമോ മനുഷ്യന്‍? (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 23 August, 2022
ഇങ്ങനെയും ചെയ്യുമോ മനുഷ്യന്‍? (ദുര്‍ഗ മനോജ് )

മഹാരാഷ്ട്രയില്‍ പല്‍ഗര്‍ ജില്ലയിലെ വസയി റോഡ് റെയില്‍വെ സ്റ്റേഷനില്‍ വച്ച് പാഞ്ഞു വരുന്ന ട്രെയിനിന് മുന്നിലേക്ക് സ്വന്തം ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ആളെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയെ വലിച്ചിഴച്ച് ചീറിപാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇതാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടടുത്തായിരുന്നു സംഭവം. ഉറങ്ങികൊണ്ടിരുന്ന ഭാര്യയെ ഇയാള്‍ വിളിച്ചുണര്‍ത്തിയതിന് ശേഷം റെയില്‍വെ പ്ലാറ്റ്ഫോമിന്റെ അറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ട്രാക്കിലൂടെ നീങ്ങികൊണ്ടിരുന്ന അവദ് എക്സ്പ്രസ് ട്രെയിനിന്റെ മുന്നിലേക്ക് ഭാര്യയെ ഇയാള്‍ തള്ളിയിടുകയായിരുന്നു. അതിനു തൊട്ടുപിന്നാലെ ഉറങ്ങിക്കിടക്കുകയായിരുന്ന
രണ്ട് കുട്ടികളെയും ബാഗും എടുത്ത്  ഇയാള്‍ ഉടനെ തന്നെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പോകുന്നതിന്റേയും ദൃശ്യങ്ങള്‍ ലഭ്യമാണ്. മഹാരാഷ്ട്രയിലെ താനയിലെ ഭിവാണ്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഭാര്യ തല്‍ക്ഷണം മരണപ്പെട്ടു. ഛിന്ന ഭിന്നമായ ശരീരം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. 

ഇയാളുടെ സുഹൃത്തിനോടൊപ്പം ഭാര്യ രണ്ട് ദിവസം പുറത്ത് പോയിരുന്നു. ഇതേ ചൊല്ലി ഇയാള്‍ ഭാര്യയുമായി കലഹിച്ചു.  ഭാര്യയോടുള്ള സംശയമാണ് കൊലയ്ക്കു കാരണം എന്നു പൊലീസ് പറയുന്നു.

ഒരു ഭാഗത്ത് നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. മറുഭാഗത്ത് ഏറ്റവും ക്രൂരമായ അക്രമങ്ങള്‍ നിര്‍ബാധം അരങ്ങേറുന്നു. ലജ്ജിക്കാം നമുക്ക്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക