Image

ആരിഫ്ഖാന്‍ ഇന്നെത്തുന്നു ; പിണറായി കളത്തിലേക്ക് ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 24 August, 2022
ആരിഫ്ഖാന്‍ ഇന്നെത്തുന്നു ; പിണറായി കളത്തിലേക്ക് ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)


ഇയാള്  നമ്മളെ  കൊയപ്പത്തിലാക്കുമോ  എന്ന ജലീലിനെ പറ്റിയുള്ള ശൈലജ ടീച്ചറുടെ ആത്മഗതം  ഇപ്പോള്‍ സി.പി.എമ്മിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പറ്റിയാണ്. അമ്പിനും വില്ലിനും അടുക്കില്ലെന്ന  വാശിയില്‍ നില്‍ക്കുന്ന അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത്  തിരിച്ചെത്തുന്നു . ഇനിയാണ് മക്കളെ പിണറായിയുടെ കളി...

സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തിനും  ഭരണഘടനക്കും എതിരായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു ബില്ലിലും ഒപ്പിടില്ല  എന്നാണ് ഗവര്‍ണറുടെ ഉറച്ച നിലപാട്. ലോകായുക്ത ബില്‍ ഇന്നലെ സഭയില്‍ അവതരിപ്പിച്ചു, ഇന്ന് സര്‍വകലാശാല ബില്ലും അവതരിപ്പിക്കും.കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഒരു ക്രിമിനല്‍ തന്നെയാണെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല .അന്ന് പ്രശ്‌നമുണ്ടാക്കിയ  ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട ആണെന്നും ആ ഗുണ്ടയോടൊപ്പം കൂട്ട് പ്രതിയാണ് വി.സി എന്ന് കൂടി  ഗവര്‍ണര്‍ ആരോപിക്കുന്നു ഇതൊക്കെയായാലും പിണറായിയുടെ മൗനം വാചാലം തന്നെ . 

നിയമസഭയിലെ മൈക്ക് ഓഫ്  ചെയ്തിരിക്കുകയാണ് എന്നറിയാതെ ഉള്ള ശൈലജ ടീച്ചറുടെ ആത്മഗതം  അല്പം ഉറക്കെ ആയിപ്പോയി . കാശ്മീരിനെ  സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് തന്നെ വന്നതോടെ അതിനു തുടക്കമായി ജലീല്‍ ആ പാര്‍ട്ടിയെ കുഴപ്പത്തിലാക്കുക  തന്നെ ചെയ്യും ടീച്ചര്‍ പറഞ്ഞത്  അച്ചട്ട് .   

വാല്‍ക്കഷണം:  സര്‍ക്കാറിന്റെ എല്ലാ കാര്യത്തിലും വരുന്നു തുടക്കത്തിലേ ഒരു കല്ലുകടി ! ഓണക്കിറ്റ് വിതരണത്തില്‍ വരെ അത് ഉണ്ടായി .ഇത്രയും കൊട്ടിഘോഷിച്ച് തുടങ്ങിയ കിറ്റ് വിതരണം സര്‍വര്‍ പണിമുടക്കിയതിനാല്‍  വൈകുന്നേരം 6 മണി വരെ അവതാളത്തിലായി . മൊത്തം 46,000 പേര്‍ക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. ലോകായുക്ത നിയമം കൊണ്ടുവന്ന ഇ .ചന്ദ്രശേഖരന്റെ  പാര്‍ട്ടിക്കാര്‍ക്കും ഇന്ന്  കല്ലുകടി എ.കെ.ജി സെന്ററിലേക്ക്  ബോംബെറിഞ്ഞ കേസ് ഇന്ന് 55 ആം ദിവസം എത്തിയിട്ടും കിട്ടിയോ? എന്ന ചോദ്യത്തിന് മറുപടിയില്ല ,മാത്രമല്ല സ്‌ഫോടനം ലഘൂകരിച്ച് അത് പടക്കം മാത്രമായി!

വിശ്വാസ്യത  കൂട്ടാന്‍ സി.സി.ടി.വിയില്‍ പടക്കമെറിഞ്ഞ ആളുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് പോലീസിന് പ്രശ്‌നമായത്. സുകുമാരക്കുറുപ്പിന്റെ കൂട്ടുകാര്‍ കുറുപ്പിന്റെ അളവിലുള്ള ചാക്കോയെ കണ്ടെത്തി കത്തിച്ചത് പോലെ എന്തെങ്കിലും ചെയ്യാമെന്ന് വെച്ചാല്‍ അതേ അളവിലുള്ള ഒരു കോണ്‍ഗ്രസ് ക്രിമിനലിനെ കണ്ട് കിട്ടണ്ടേ ?  പൊലീസിന് ആ ടാസ്‌ക് പറ്റണില്ല സാറേ...

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
സുരേന്ദ്രൻ നായർ 2022-08-24 22:08:19
സ്വന്തക്കാരെ സർവകലാശാലകളിൽ തിരുകികയറ്റാൻ അനുവദിക്കില്ലെന്ന് ഗവർണർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക